Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:27 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കിയേക്കുമെന്ന ഭയം മലങ്കര ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന് ഉണ്ടെന്ന് മക്കാബി ജനറല്‍ സെക്രട്ടറി അഡ്വ. ബോബന്‍ വര്‍ഗീസ്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ അന്തരീക്ഷം യുഡിഎഫിന് അനുകൂലമായത് സഭാ നേതൃത്വത്തെ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''കഴിഞ്ഞ ദിവസമാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാപ്രവേശത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടത്. ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധിപേരാണ് അദ്ദേഹത്തെ അഭിനന്ദിക്കാനെത്തിയത്. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിശ്വാസി ആയിരുന്നിട്ട് പോലും കാതോലിക്കാ ബാവയോ സഭയുടെ നേതൃസ്ഥാനീയരോ ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിക്കാന്‍ എത്തിയില്ല. സഭയുടെ ഔദ്യോഗിക മീഡിയ വിഭാഗമോ അദ്ദേഹത്തെ അഭിനന്ദിച്ചിട്ടില്ല''- ബോബന്‍ വര്‍ഗീസ് പറഞ്ഞു.

ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ തുടക്കം മുതല്‍ക്കേ ഉദാസീനത കാണിച്ചിരുന്ന ഇടത് പക്ഷ സര്‍ക്കാര്‍ സഭാ നേതൃത്വ പ്രീണനത്തിനായാണ് ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ വിമുഖത കാണിക്കുന്നത്. എന്നാല്‍ ക്രൈസ്തവ സഭയില്‍ ശ്വാശ്വത സമാധാനം ഉണ്ടാക്കുന്നതിനും സ്വത്ത് തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഇല്ലാതാക്കുന്നതിനും ചര്‍ച്ച് ആക്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നാല്‍ നടപ്പിലാക്കുമെന്ന് ഭയന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശത്തിന്റെ അരനൂറ്റാണ്ട് ആഘോഷത്തില്‍ ഒരു ആശംസാ വാക്കുപോലും അറിയിക്കാതിരുന്നതെന്ന് അഡ്വ. ബോബന്‍ വര്‍ഗീസ് ചൂണ്ടിക്കാണിച്ചു.

ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയോട് സഭാനേതൃത്വം സ്വീകരിച്ച ഈ നിലപാടിനെതിരെ സഭയ്ക്കുള്ളില്‍ തന്നെ വലിയൊരു വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകുകയാണ്. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ പോലും ആശംസകളറിയിച്ചിട്ടും എന്ത് കൊണ്ട് സഭയുടെ കാതോലിക്കാ ബാവയും സഭയുടെ ഔദ്യോഗിക വക്താക്കളും മൗനം പാലിച്ചുവെന്നാണ് സഭാ വിശ്വാസികള്‍ ചോദിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Readers Comment

Add a Comment