Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൗ ജിഹാദിന്റെ പേരില്‍ രാജ്യത്ത് മതപരിവര്‍ത്തനം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശക്തമായിരിക്കെ പുതിയ നീക്കവുമായി ഊത്തര്‍പ്രദേശ് സര്‍ക്കാര്‍. മതപരിവര്‍ത്തനം തടയുന്നതിനായി മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നിയമവശങ്ങള്‍ പഠിച്ച് യുപിയില്‍ സ്വന്തമായി നിയമം കൊണ്ട് വരാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

മതപരിവര്‍ത്തനം തടയാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി സംസ്ഥാന നിയമവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിയമനിര്‍മാണം നടത്താനാണ് യുപി സര്‍ക്കാര്‍ ആലോചിക്കുന്നത്. മതപരിവര്‍ത്തനം ക്ലേശകരവും സങ്കീര്‍ണവുമാക്കി തീര്‍ക്കുന്നതായിരിക്കും പുതിയ നിയമമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലൗ ജിഹാദിന്റെ പേരില്‍ മതപരിവര്‍ത്തനം ഉണ്ടാകുന്നതായി ശ്രദ്ധിയില്‍ പെട്ടിട്ടുണ്ട്. കാണ്‍പുര്‍ ജില്ലയില്‍ മാത്രം 11 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന നിയമത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും യുപി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമം. മതപരിവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ പലപ്പോഴായി ചര്‍ച്ചയാകുന്നുണ്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ദ്വിദിന സന്ദര്‍ശനത്തിനായി യുപിയില്‍ എത്തിയപ്പോള്‍ ഈ വിഷയം ചര്‍ച്ചയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമനിര്‍മാണം നടന്നാല്‍ മതപരിവര്‍ത്തനത്തിനെതിരെ നടപടി സ്വീകരിക്കുന്ന ഒന്‍പതാമത്തെ സംസ്ഥാനമായിരിക്കും യുപി. അരുണാചല്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ മതപരിവര്‍ത്തനത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തിയത്.

ഹിന്ദു സമൂഹത്തിലെയും മറ്റ് മതവിഭാഗങ്ങളിലും പെട്ടവര്‍ കൂടുതലായി ഇസ്ലാം വിഭാഗത്തിലേക്ക് മതമാറുന്നതായും ഇവര്‍ മതപരിവര്‍ത്തനത്തിന് ഇരകളാകുകയാണെന്നും യോഗി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ട് വരാനുള്ള നീക്കമാരംഭിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷയാകും ഉണ്ടാകുകയെന്നും അദ്ദേഹം സൂചന നല്‍കുന്നു

Readers Comment

Add a Comment