Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:55 pm
  • 9th August, 2026
  • Light Rain
24.56°C24.56°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേസിലെ സാക്ഷിയെന്ന ജലീലിന്റെ വാദം അടിസ്ഥാനരഹിതമെന്ന് കെ സുരേന്ദ്രൻ. ഇരവാദമുയര്‍ത്തി സഹതാപം പിടിച്ചുപറ്റാന്‍ ജലീല്‍ ശ്രമിക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. ഖുറാന്റെ പേര് പറഞ്ഞ് സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഖുറാന്‍ അവഹേളനമാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതിയിരുന്നു. ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയവരാണ് വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കുന്നതെന്നു കെ.സുരേന്ദ്രന്‍ പറഞ്ഞു. 

മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമ സമര മത്സരത്തിലാണ് ബിജെപിയും കോണ്‍ഗ്രസും മുസ്ലീം ലീഗും. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എന്‍ ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ രജിക്കായുള്ള പ്രതിഷേധങ്ങൾ ആളിക്കത്തുന്നത്.

Readers Comment

Add a Comment