Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാറ്റം കൊതിക്കുന്ന കാലത്തിന്റെ മുഴക്കമായി കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയരംഗത്ത് പുതിയൊരു സംഘശക്തിയാവുകയാണ് സ്റ്റേറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന എസ്.ഡി.എഫ്. ജനാധിപത്യത്തിന്റെ അര്‍ത്ഥം നഷ്ടമാവുകയും അധികാരമെന്നത് അഴിമതിക്കുള്ള അവസരം മാത്രമായിത്തീരുകയും ചെയ്യുന്ന കാലത്ത് എസ്.ഡി.എഫ് ഉയര്‍ത്തുന്നത് വികസനത്തിനായുള്ള സാധാരണ ജനങ്ങളുടെ ഹൃദയാഭിലാഷമാണ്.
ഇടതു മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും ഊഴമിട്ട് ഭരിച്ചിട്ടും വികസനം മുരടിച്ചു നില്‍ക്കുന്ന കേരളത്തില്‍ രാഷ്ട്രീയത്തിന്റെ വിത്തെറിഞ്ഞു വിളയിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളിലും സാധാരണ ജനങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടമായിരിക്കുന്നു. നിഷ്‌ക്രിയതയുടെയും നൈരാശ്യത്തിന്റെയും ഈ ശൂന്യതയിലേക്കാണ് കേരള വികസനമെന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തി എസ്.ഡി.എഫിന്റെ കടന്നുവരവ്.
തിരഞ്ഞെടുപ്പുകളില്‍ സമ്മതിദാനം രേഖപ്പെടുത്തുകയെന്ന ദൗത്യം മാത്രമുള്ള പിന്നോക്ക വിഭാഗങ്ങളും, മുന്നോക്ക സമുദായങ്ങളില്‍ത്തന്നെ അവശത അനുഭവിക്കുന്നവരും അധികാര സ്ഥാനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയാണ് എക്കാലത്തെയും പതിവ്. നിയമനിര്‍മ്മാണത്തിലും ഭരണ നിര്‍വഹണത്തിലും വികസന വിഷയങ്ങള്‍ നിശ്ചയിക്കുന്നതിലും തുല്യനീതിയും തുല്യ പങ്കാളിത്തവും ഉറപ്പാക്കുകയെന്ന, ഭരണഘടനയിലെ തിളക്കം മങ്ങാത്ത സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനായിക്കൂടിയാണ് എസ്.ഡി.എഫിന്റെ പോരാട്ടം.
മൂല്യങ്ങള്‍ നഷ്ടമായ സമൂഹത്തിന് സത്യത്തിന്റെയും സമത്വത്തിന്റെയും മുഖം വെളിപ്പെടുത്തുക മാത്രമല്ല, അഴിമതിയുടെ കളങ്കമേശാത്തതും രാഷ്ട്രീയ ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതും, വികസനത്തിന് ഗതിവേഗം നല്‍കുന്നതുമായ പുതിയൊരു സാമൂഹ്യക്രമത്തിനും രാഷ്ട്രീയക്രമത്തിനും രൂപം നല്‍കുക എന്നതു കൂടി എസ്.ഡി.എഫ് അതിന്റെ ദൗത്യമായി ഏറ്റെടുക്കുന്നു. ശക്തമായ നേതൃത്വം, ചുവടുകള്‍ തെറ്റാത്ത പിന്തുണ, ലക്ഷ്യത്തിലേക്ക് നിശ്ചയാര്‍ഢ്യത്തോടെയുള്ള പ്രയാണം... മാറ്റത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കാനാകുമെന്ന എസ്.ഡി.എഫിന്റെ വിശ്വാസത്തിനു പിന്‍ബലം ഇതാണ്.
കോര്‍പ്പറേറ്റ് മേഖലയില്‍ ആഗോള സാന്നിദ്ധ്യവും സാമൂഹിക പ്രതിബദ്ധതാ ദൗത്യങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രവുമായി മാറിയ ഗിരീഷ് പിള്ളയാണ് സ്റ്റേറ്റ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത്. ശബരിമല പ്രക്ഷോഭവേളയില്‍ വിശ്വാസ സംരക്ഷണത്തിനും ആചാരണ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഗിരീഷ് പിള്ളയുടെ കാഴ്ചപ്പാടുകളുടെ അടിവേരുകള്‍ പാരമ്പര്യത്തിന്റെ വിശുദ്ധിയിലെങ്കില്‍, വികസനം സംബന്ധിച്ച അദ്ദേഹത്തിന്റെ ആധുനിക സങ്കല്പങ്ങള്‍ക്ക് ആഗോളതലത്തിലെ പ്രവൃത്തിപരിചയത്തിന്റെ കണിശതയുണ്ട്. എസ്.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന വികസനാശയങ്ങളുടെ മുഖ്യശില്പിയാണ് ഗിരീഷ് പിള്ള.
അവഗണിക്കപ്പെടുന്ന ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ഉള്‍പ്പെടെ അവകാശ സമരങ്ങളിലും വികസനാവശ്യം മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭങ്ങളിലും പിന്നോക്ക സമുദായങ്ങള്‍ക്ക് താങ്ങും തുണയുമായി വര്‍ത്തിക്കുകയും, ദശകത്തിലധികം ദീര്‍ഘിച്ച പൊതുപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജമുള്‍ക്കൊണ്ട പോരാളിയുമായ എം.എസ്.സജന്‍ സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ ആണ്.
രാഷ്ട്രീയബന്ധിതമായ സമൂഹത്തില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കല്ലാതെ വിജയമോ വികസന നിര്‍വഹണമോ സാദ്ധ്യമല്ലെന്ന പരമ്പരാഗത വിശ്വാസം ചോദ്യംചെയ്യപ്പെട്ടതിന്റെ വിജയകരമായ ഇന്ദ്രപ്രസ്ഥ മാതൃകയുണ്ട്. കേരളത്തിലാകട്ടെ, രാഷ്ട്രീയ കക്ഷികളെ വെല്ലുവിളിച്ച് ജനകീയ കൂട്ടായ്മയിലൂടെ വികസനം സാദ്ധ്യമാക്കിയതിന്റെ അപൂര്‍വ മാതൃകയുമുണ്ട്. അസാദ്ധ്യമെന്നു പ്രചരിപ്പിച്ച് രാഷ്ട്രീയ കക്ഷികള്‍ ആശങ്കയോടെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന ഇത്തരം ജനമുന്നേറ്റങ്ങള്‍ക്ക് നായകസ്ഥാനം വഹിക്കുവാനും, നിഷ്പക്ഷവും നീതിപൂര്‍വകവും സുതാര്യവുമായ വികസന നിര്‍വഹണത്തിന് പ്രേരക ശക്തിയാകുവാനും കാലഘട്ടത്തിന്റെ കണ്ടെത്തലായി ഇനി എസ്.ഡി.എഫ് ഉണ്ടാകും.
രാഷ്ട്രീയകക്ഷിയുടെ സങ്കുചിത രൂപമോ ഭാവമോ ഇല്ലാതെ, സാമൂഹിക മുന്നേറ്റത്തിന് പിന്‍ബലമേകുന്ന ജനമുന്നേറ്റമെന്ന നിലയില്‍ കേരള രാഷ്ട്രീയത്തില്‍ മൂന്നാം ശക്തിയായാണ് സ്റ്റേറ്റ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പിറവി. അകന്നുപോയ വികസനത്തിന്റെ പുതിയ മേഖലകളിലേക്ക് സ്വന്തം ദേശത്തെ കൈപിടിച്ചുയര്‍ത്തുവാനും, ആട്ടിയകറ്റപ്പെടുന്ന പിന്നോക്ക വിഭാഗങ്ങളുടെയും സാധാരണക്കാരുടെയും അഭിലാഷമായി മാറുവാനും, മൂല്യങ്ങള്‍ക്ക് അര്‍ത്ഥലോപം സംഭവിച്ച പൊതുപ്രവര്‍ത്തനരംഗത്തിന് പുതിയ മാതൃക സമ്മാനിക്കുവാനും എസ്.ഡി.എഫിന്റെ ശംഖൊലി മുഴങ്ങുമ്പോള്‍ കേരളം ആവേശപൂര്‍വം ഒരു പുതിയ സ്വപ്‌നത്തിലേക്ക് ഒരുമിച്ച് ചുവടുവയ്ക്കുന്നു.
സംഘശക്തിയുടെ പുതിയ കാഴ്ചകളിലേക്കും, വികസനത്തിന്റെ പുതിയ അനുഭവങ്ങളിലേക്കുമുള്ള ഈ കുതിപ്പിന് സ്റ്റേറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് നായകത്വം വഹിക്കുമ്പോള്‍, ആവേശപൂര്‍വം കേരളം തിരിച്ചറിയും: ഇതാണ് ഇതുവരെ സ്വപ്‌നങ്ങളില്‍ മാത്രമുണ്ടായിരുന്ന കേരളം. ആ സ്വപ്‌നത്തിലേക്ക് കേരളത്തിന്റെ ഭൂപടം ചേര്‍ത്തുവയ്ക്കുമ്പോള്‍ നാളെയുടെ തിളക്കമായി മാറുകയാണ്, എസ്.ഡി.എഫ്.
23.42°C








