Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:54 pm
  • 9th August, 2026
  • Light Rain
24.56°C24.56°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് കാലത്ത് ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്​ തൊഴില്‍ നഷ്​ടപ്പെട്ട്​ സ്വന്തം നാടുകളിലേക്ക്​ മടങ്ങവെ മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക്​ രേഖപ്പെടുത്താത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഇതരസംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്യുന്നതിനും മരിച്ചു വീഴുന്നതിനും ലോകം മുഴുവന്‍ സാക്ഷിയാണെന്നും മോദി സര്‍ക്കാര്‍ മാത്രം ആ വാര്‍ത്തയറിഞ്ഞില്ലെന്നും രാഹുല്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

"നിങ്ങള്‍ കണക്കെടുപ്പ് നടത്തിയിട്ടില്ല എന്നതിനാല്‍ മരണം നടന്നില്ല എന്നാണോ? അതെ, സര്‍ക്കാരിനെ ഇത് ബാധിക്കാത്തതില്‍ ഖേദമുണ്ട്, ലോകം അവരുടെ മരണം കണ്ടു, മോദി സര്‍ക്കാര്‍ മാത്രം ഇതിനെക്കുറിച്ച്‌ അറിഞ്ഞിരുന്നില്ല," രാഹുല്‍ കുറിച്ചു.
മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണമോ എത്ര പേര്‍ക്ക്​ തൊഴില്‍ നഷ്​ടമുണ്ടായിട്ടുണ്ടെന്നതോ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന്​ കഴിഞ്ഞ ദിവസം കേന്ദ്ര തൊഴില്‍ വകുപ്പ്​ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്​ നഷ്​ടപരിഹാരമോ ധനസഹായമോ നല്‍കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Readers Comment

Add a Comment