Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:25 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സർക്കാർ ധവള പത്രം പുറപ്പെടുവിക്കണമെന്ന് കെ സി ജോസഫ് എം എൽ എ. സാമ്പത്തിക വര്‍ഷം ആരംഭിച്ച് 5 മാസം കഴിയുമ്പോള്‍ ആഗസറ്റ് 31 ലെ കണക്ക് അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 1500 കോടി രൂപയില്‍ ചെലവായത് 7305 കോടി രൂപ മാത്രമാണ്. അതായത് 17% മാത്രം. പ്രളയത്തിന്റെ രൂക്ഷതയുണ്ടായ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 24% തുക ചെലവഴിച്ചിരുന്നു. സംസ്ഥാന പദ്ധതി വിഹിതമായ 23110 കോടി രൂപയില്‍ ചെലവഴിച്ചത് 3700 കോടി രൂപ മാത്രം (17%).കേന്ദ്രപദ്ധതിയില്‍ ലഭ്യമായ 9172 കോടി രൂപയില്‍ ചെലവായത് 1635 കോടി രൂപ മാത്രം ( 18% ) ചുരുക്കത്തില്‍ സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് കഴിഞ്ഞ 8 വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് ഈ സാമ്പത്തിക വര്‍ഷമാണ്,

 പ്രളയത്തെ പഴി ചാരി രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിനു കാരണം ദീര്‍ഘവീക്ഷണമില്ലാത്ത സാമ്പത്തിക നയങ്ങളും ധൂര്‍ത്തും അനിയന്ത്രിതമായ പദ്ധതിയേതര ചെലവുകളുമാണെന്നും കെ.സി.ജോസഫ് പറഞ്ഞു. പദ്ധതി ചെലവ് ഗണ്യമായി വെട്ടിക്കുറക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനം എത്തി നില്‍ക്കുന്നത്. ഇത് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും കെ.സി. ജോസഫ്  ആവശ്യപ്പെട്ടു.

Readers Comment

Add a Comment