Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂർ കോർപ്പറേഷൻ മേയറായി കോൺഗ്രസിലെ സുമ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. 55അംഗ കൗൺസിലിൽ 28 അംഗങ്ങളുടെ പിന്തുണയോടെയാണ് സുമ ബാലകൃഷ്ണൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് കൗൺസിലർ കെ.റോജയുടെ വോട്ട് അസാധുവായതൊഴിച്ചാൽ അട്ടിമറികളൊന്നും വോട്ടെടുപ്പിലുണ്ടായില്ല. മുൻ മേയറായ എൽഡിഎഫ് സ്ഥാനാർഥി ഇ.പി.ലതക്ക് 25 വോട്ടുകൾ ലഭിച്ചു. ഓഗസ്റ്റ് 17-ന് യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് മേയർ സ്ഥാനത്ത് നിന്ന് ഇ.പി.ലത പുറത്തായത്. ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് യു.ഡി.എഫ്. പക്ഷത്തേക്ക് മാറി വോട്ട് ചെയ്ത സാഹചര്യത്തിൽ 26-നെതിരേ 28 വോട്ടിനാണ് അവിശ്വാസം പാസായത്. തുടർന്ന് ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിനിതിരെ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു. കനത്ത സുരക്ഷയിൽ രാവിലെ 11 മണിയോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. കെ.പി.സി.സി. ജനറൽ സെക്രട്ടറിയാണ് സുമ ബാലകൃഷ്ണൻ.

Readers Comment

Add a Comment