Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുസ്ലിം വിരുദ്ധത ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി വിലക്കിയ 'യുപിഎസ്സി ജിഹാദ്' എന്ന പരിപാടിയുടെ സംപ്രേഷണത്തിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി. ഓഗസ്റ്റ് 28ന് സുദര്‍ശന്‍ ടിവിയില്‍ സംപ്രേഷണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ടിത പരിപാടിയായ 'ബിന്ദാല്‍ ബോലി'നാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
നടപടിക്ക് പിന്നാലെ സുദര്‍ശന്‍ ന്യൂസ് തലവന്‍ സുരേഷ് ചവങ്കെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് പരിപാടിയുടെ ഉള്ളടക്കത്തെപ്പറ്റി വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് മന്ത്രാലയം സുദര്‍ശന്‍ ന്യൂസിന് നോട്ടീസ് നല്‍കി. 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമങ്ങളുടെ ലംഘനം പരിപാടിയില്‍ ഇല്ലെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം ആവശ്യപ്പെട്ടു. പരിപാടിയില്‍ നിയമവിരുദ്ധമായയി ഒന്നുമില്ലെന്ന് സുദര്‍ശന്‍ ചാനല്‍ എഴുതി അറിയിച്ചതായി മന്ത്രാലയം പറയുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രോഗ്രാം കോഡ് ലംഘിച്ചാല്‍ നിയമനടപടിയെടുക്കുമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
പരിപാടി ഇന്ന് രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുമെന്ന് സുദര്‍ശന്‍ ടിവി വിശദീകരിച്ചു. ഒരു പരിപാടി സംപ്രേഷണം ചെയ്യുന്നതിനു മുന്‍പ് അത് വിലക്കാന്‍ പാടില്ലെന്ന് ടെലിവിഷന്‍ ചാനല്‍ പറയുന്നു. അടുത്തിടെയായി ഐഎഎസ്, ഐപിഎസ് തസ്തികകളിലേക്ക് മുസ്ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചു എന്നും അതിനു കാരണം യുപിഎസ്സി ജിഹാദാണെന്നും സുരേഷ് ചവങ്കെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി പരിപാടി സ്റ്റേ ചെയ്തത്.
മുന്‍പും വിവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് സുരേഷ് ചവങ്കെ. 2016 നവംബറില്‍ ചാനലിലെ മുന്‍ ജോലിക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ചവങ്കയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് തെളിഞ്ഞില്ല. 2017 ഏപ്രിലില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ഇയാള്‍ അറസ്റ്റിലായി. അന്നും ബിന്ദാസ് ബോലിലൂടെയായിരുന്നു വിദ്വേഷ പ്രചാരണം.
23.4°C








