Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം പി.ജെ. ജോസഫ് വിഭാഗത്തെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ചിഹ്നമടക്കമുള്ള ജോസ് നേതൃത്വം കൊടുക്കുന്നതാണ് കേരളാ കോണ്‍ഗ്രസ്-എം.
കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വിധി പറഞ്ഞതാണ്. അത് കണക്കിലെടുത്താണ് ചിഹ്നവും പാര്‍ട്ടിയുമുള്ള ജോസ് നേതൃത്വത്തെ വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ, വിധി വരുന്നതിന് മുമ്പാണ് ജോസഫ് നേതൃത്വത്തെ സര്‍വകക്ഷി യോഗങ്ങളിലേക്ക് വിളിച്ചിരുന്നത്. ജോസ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമാണ് പി.ജെ. ജോസഫ് അടക്കമുള്ളവരുള്ളതെന്നും അതല്ലെങ്കില്‍ അവര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
23.71°C








