Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ പരസ്പരം സീറ്റുകൾ പിടിച്ചെടുത്ത് മുന്നണികൾ. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പൂരോഗമിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ നാല് പഞ്ചായത്ത് വാർഡുകൾ എൽഡിഎഫിന് നഷ്ടമായി. മൂന്നെണ്ണം യൂഡിഎഫും ഒരെണ്ണം ബിജെപിയും പിടിച്ചെടുത്തു. കാരോട് പഞ്ചായത്തിലെ കാന്തല്ലൂർ വാർഡ് എൽഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്ന് ബിജെപിയുടെ കെ.പ്രമോദാണ് സീറ്റ് പിടിച്ചെടുത്തത്. ചെങ്കൽ പഞ്ചായത്തിലെ മര്യാപുരം വാർഡിൽ യുഡിഎഫ് ജയിച്ചു. കഴിഞ്ഞ തവണ സ്വതന്ത്രനായിരുന്നു ഇവിടെ ജയിച്ചത്. അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു . കോൺഗ്രസ് സ്ഥാനാർഥി 149 വോട്ടിനാണ് ഈ വാർഡ് പിടിച്ചെടുത്തത്. കുന്നത്തുകാൽ പഞ്ചായത്തിലെ നിലമാമൂട് വാർഡ് കോൺഗ്രസിലെ ഷിബു കുമാർ പിടിച്ചെടുത്തു. പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാർഡ് കോൺഗ്രസിലെ അശ്വതി പ്രദീപ് 190 വോട്ടുകൾക്ക് ജയിച്ചു . പോത്തൻകോട് പഞ്ചായത്തിലെ മണലകം വാർഡിൽ എൽഡിഎഫിലെ എൻ.രാജേന്ദ്രൻ വിജയിച്ചു. 27 വോട്ടുകൾക്കാണ് വിജയിച്ചത്. കൊല്ലം കുളക്കട പഞ്ചായത്തിലെ മലപ്പാറ യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ സുനിൽ കുമാർ യുഡിഎഫ് സ്ഥാനാർഥിയെ 198 വോട്ടുകൾക്ക് പരാജയപ്പെടുത്തി. കുണ്ടറ പഞ്ചായത്തിലെ പത്താം വാർഡിൽ യുഡിഎഫിന് ജയം. കോൺഗ്രസിലെ അനിൽ കുമാർ വിജയിച്ചു. എറണാകുളം മുളന്തുരുത്തി പഞ്ചായത്തിലെ 13-ാം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി ജോളി ജോർജ് 161 വോട്ടുകൾക്ക് ജയിച്ചു. കളമശ്ശേരി നഗരസഭയിലെ 32-ാം വാർഡ് യുഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ എ.കെ.സിബിനെതിരെ യുഡിഎഫിലെ ടി.ആർ.വിനോദ് 221 വോട്ടുകൾക്കാണ് ജയിച്ചത്. തൃശൂർ ജില്ലിയിലെ കുഴൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ നീത കൃഷ്ണക്ക് വിജയം. ഇടത് സ്വതന്ത്ര ജെസിപോളിയെ 118 വോട്ടുകൾക്ക് പരാജയപ്പെടുത്തി. പാലക്കാട് ജില്ലയിലെ രണ്ട് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു. പല്ലശന മഠത്തിൽക്കളം ആറാം വാർഡ് യുഡിഎഫിൽ നിന്നും തെങ്കര പഞ്ചായത്ത് 12-ാം വാർഡ് സ്വതന്ത്രനിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. പല്ലശനയിൽ എൽഡിഎഫ് സ്ഥാനാർഥി കെ യശോദയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി എ സുനിലിനെയാണ് പരാജയപ്പെടുത്തിയത്, യുഡിഎഫ് അംഗം മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. തെങ്കര 12-ാം വാർഡിൽ എൽഡിഎഫിന്റെ സി.എച്ച്.ഷനോബാണ് വിജയിച്ചത്. നെല്ലിയാമ്പതി പുലയമ്പാറ ഒന്നാം വാർഡിൽ എൽഡിഎഫിലെ മീന വിജയിച്ചു. പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12-ാം വാർഡ് എൽഡിഎഫിലെ രതിമോൾ വിജയിച്ചു. പാലക്കാട് നഗരസഭയിലെ 17-ാം വാർഡ് യുഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്വതന്ത്രയെ 87 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥിയായ റിസ്വാനയാണ് പരാജയപ്പെടുത്തിയത്. ഷൊർണൂർ നഗരസഭയിലെ 17-ാം വാർഡും യുഡിഎഫ് നിലനിർത്തി. 479 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ പി.ആർ.പ്രവീൺ ആണ് ജയിച്ചത്. എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ വി.കെ.ശ്രീകണ്ഠൻ രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് വാർഡ് എൽഡിഎഫ് നിലനിർത്തി. 357 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി സി.പി.നസീറയാണ് വിജയിച്ചത്. നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്പാൾ 12-ാം വാർഡ് യുഡിഎഫ് നിലനിർത്തി. 23 വോട്ടുകൾക്ക് സാഹിറ റഷീദാണ് വിജയിച്ചത്. കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.അനിത 255 വോട്ടുകൾക്ക് ജയിച്ചു. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിലെ നസീബാറായ് 903 വോട്ടിന് വിജയിച്ചു. രമ്യ ഹരിദാസ് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കാസർകോട് ബേഡഡുക്ക പഞ്ചായത്തിലെ നാലാം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎം സ്ഥാനാർഥി എ.ടി.സരസ്വതി 344 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
23.71°C








