Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:40 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ 14 കേസുകള്‍ കൂടി പുതുതായി രജിസ്റ്റര്‍ ചെയ്തു. ചന്തേര പൊലീസില്‍ മാത്രം 2 കോടി മുപ്പത്തിനാലര ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിനാണ് ഇതുവരെയായി കേസെടുത്തത്. നാലു മാസം കഴിഞ്ഞ് നിക്ഷേപം തിരിച്ചു തരുമെന്ന എംഎല്‍എയുടെ വാക്കില്‍ വിശ്വാസമില്ലെന്ന് പരാതിക്കാര്‍ പറയുന്നു.

മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരായ കുരുക്ക് ഓരോ ദിവസവും മുറുകുകയാണ്. പുതുതായി വന്ന 14 പരാതികള്‍ ഉള്‍പ്പെടെ 26 കേസുകളാണ് ചന്തേര പൊലീസില്‍ മാത്രം ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. രണ്ട് കോടി മുപ്പത്തിനാലര ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പാണിത്. ഇതില്‍ 12 കേസുകള്‍ പ്രാഥമിക അന്വേഷണം നടത്തി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഫയലുകള്‍ ഇനി സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും.

എംസി കമറുദ്ദീന്‍ ചെയര്‍മാനായും ടി.കെ പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായും തുടങ്ങിയ ഫാഷന്‍ ഗോള്‍ഡില്‍ പണം നിക്ഷേപിച്ചവര്‍ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ബിസിനസില്‍ നഷ്ടം സംഭവിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ മറച്ചുവെച്ചുവെന്ന് നിക്ഷേപകര്‍ പരാതിയില്‍ പറയുന്നു.

കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനിലെ കേസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ആകെ 31 പരാതികളിലായി 3 കോടി 7 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് എംഎല്‍എ എംസി കമറുദ്ദീനെതിരെ പൊലീസില്‍ രജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാകുന്ന ഘട്ടത്തില്‍ കൂടുതല്‍ പേര്‍ പരാതിയുമായി എത്താനാണ് സാധ്യത.

Readers Comment

Add a Comment