Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപി സംഘടിപ്പിച്ച കലശ് യാത്രയില്‍ പങ്കെടുത്തത് ആയിരക്കണക്കിനു സ്ത്രീകള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് മാസ്‌ക് ഉപയോഗിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ ബിജെപി കലശ് യാത്ര സംഘടിപ്പിച്ചത്. ഇതിനിറ്റെ വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് വിവാദവും കൊഴുക്കുകയാണ്.
വിഡിയോ പുറത്തുവന്നതിനു പിന്നാലെ സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇത്തരത്തില്‍ ഒരു പൊതുപരിപാടി നടത്തിയ സംഘാടകര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും, ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കിയതായി ഇന്‍ഡോര്‍ ജില്ലാ കളക്ടര്‍ മനീഷ് സിങ് വ്യക്തമാക്കി.
കലശ് യാത്രയോടനുബന്ധിച്ച് സാരി വിതരണവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്രയധികം സ്ത്രീകള്‍ പരിപാടിക്ക് എത്തിയത്. ജ്യോതിരാദിത്യസിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് തുള്‍സി സിലാവത്. ഇദ്ദേഹത്തിന്റെ അനുയായികളാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
സിലാവത് വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ഇതിന്റെ മുന്നോടിയായാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പരിപാടി സംഘടിപ്പിച്ചതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ നടത്തരുതെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണ് ഇതെന്നും ആക്ഷേപമുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ അനുമതിയോടെയാത്ര നടത്തിയതെന്നും നിയമലംഘനം ഉണ്ടായിട്ടില്ലെന്നും ബിജെപി അറിയിച്ചു.
23.4°C








