Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുകയും പീഡനത്തെ നിസാരവത്കരിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെപ്രതിഷേധം ശക്തമാകുകയാണ്. #chennithalashouldapoligize എന്ന ഹാഷ്ടാഗ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി കഴിഞ്ഞു.സംസ്ഥാന രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ സ്ത്രീ സമൂഹത്തെയാകെ അപമാനിച്ചെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
വിവിധ രംഗങ്ങളിലെ സ്ത്രീകളും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. സ്ത്രീകളെ പീഡിപ്പിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന നിലയിലുള്ള മറുപടി എങ്ങനെയാണ് ഒരു രാഷ്ട്രീയ നേതാവിന് പറയാന്‍ കഴിയുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. രാഷ്ട്രീയമായ പക്വതക്കുറവിന് അപ്പുറം സ്ത്രീവിരുദ്ധതയുടെ ഏറ്റവും ഉയര്‍ന്നതലത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പെരുമാറുന്നത് ശരിയല്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നുണ്ട്. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയെ കൊന്നു ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ കോണ്‍ഗ്രസുകാര്‍ക്ക് സ്ത്രീ പീഡനം മേന്മയായി തോന്നുന്നുണ്ടാകും. എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ ഈ പ്രസ്താവന കേട്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ടെന്നും സോഷ്യല്‍ മീഡിയ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ചൊവ്വാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല വിവാദ പ്രസ്താവന നടത്തിയത്. യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവല്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ 'ഡിവൈഎഫ്‌ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ' എന്ന മറുപടിയാണ് ചെന്നിത്തല നല്‍കിയത്. പീഡനത്തെ നിസാരവത്കരിക്കുകയും പ്രതിയെ തള്ളിപ്പറയുകപോലും ചെയ്യാതിരുന്ന ചെന്നിത്തലയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
എന്‍ജിഒ അസോസിയേഷന്‍ കാറ്റഗറി സംഘടനയായ ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ് അറസ്റ്റിലായ പ്രദീപ് കുമാര്‍. കോവിഡ് രോഗികളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് പൊലീസിന് അധിക ചുമതല നല്‍കിയ തീരുമാനത്തിനെതിരെ ഇയാളുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചത്. അങ്കണവാടി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാളുടെ പേരില്‍ കേസുണ്ട്. പ്രദീപ് കുമാര്‍ പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
എന്നാല്‍ പറഞ്ഞതില്‍ തനിക്ക് പിഴവ് പറ്റിയിട്ടില്ലെന്നും മാപ്പ് പറയില്ലെന്നുമുള്ള നിലപാടിലാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തല. മാത്രമല്ല താന്‍ പറഞ്ഞത് വളച്ചൊടിക്കുകയാണെന്ന വിശദീകരണവുമാണ് അദ്ദേഹം നല്‍കിയത്. പക്ഷെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ മറുപടിയില്‍ നിന്ന് വ്യക്തമാണ് ഒന്നും വളച്ചൊടിക്കപ്പെട്ടതല്ലെന്ന. റേപ്പിനെ നിസ്സാരവല്‍കരിക്കുന്ന രീതിയ്ക്കെതിരെ ശക്തമായ പ്രതിഷേധത്തിനാണ് കേരള സമൂഹം ഒരുങ്ങുന്നത്. രമേശ് ചെന്നിത്തല മാപ്പ് പറയില്ലെന്ന് പ്രസ്താവിച്ച സാഹചര്യത്തില്‍ വരും ദിവസങ്ഹളില്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
23.71°C








