Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളാ കോണ്‍ഗ്രസ്-എം ജോസ് കെ. മാണി പക്ഷത്തെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ. മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാണിച്ചു. അച്ചടക്കം മുന്നണി സംവിധാനത്തിന് അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുതല്‍ ജോസ് കെ. മാണി യുഡിഎഫിനെ വഞ്ചിക്കുകയാണ്. മുന്നണിയെ വെല്ലുവിളിച്ചാണ് അദ്ദേഹം മുന്നോട്ട് പോയത്. ഇങ്ങനുള്ളവരെ മുന്നണിക്കുള്ളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ.എം. മാണിയെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിച്ച എല്‍ഡിഎഫിനോടാണ് ജോസ് കെ. മാണി ഇപ്പോള്‍ അടുപ്പം പുലര്‍ത്തുന്നത്. കെ.എം. മാണി എല്ലാക്കാലത്തും യുഡിഎഫിനൊപ്പം നിലകൊണ്ടിരുന്ന നേതാവാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്ന് കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം നടത്തണമെന്നും ആവശ്യം. മുന്നണി യോഗത്തിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളെ കണ്ട് ഇക്കാര്യം ആവശ്യപ്പെടാനാണ് തീരുമാനം.
23.71°C








