Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:34 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാലു വര്‍ഷത്തിനിടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയ സ്വാധീന ഘടകവും തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക ശക്തിയുമായി വളര്‍ന്ന ഭാരത് ധര്‍മ്മജന സേനയുടെ (ബി.ഡി.ജെ.എസ്) ആസ്ഥാനമന്ദിരം തലസ്ഥാനത്ത്  സമര്‍പ്പിക്കപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടെ യും ആവേശം അലയടിച്ച ഉത്സവച്ഛായയാര്‍ന്ന അന്തരീക്ഷത്തില്‍ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വഴുതയ്ക്കാട് ഇടപ്പഴഞ്ഞി സി.എസ്.എം നഗറിലെ പ്രൗഢമന്ദിരം ബി.ഡി.ജെ.എസ് സ്റ്റേറ്റ് പ്രസിഡന്റ് സുബാഷ് വാസു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന രാഷ്ട്രീയം അതീവഗുരുതരമായ പ്രതിസന്ധിഘട്ടത്തെ നേരിടുകയും, വികസനപ്രക്രിയ പാടെ സ്തംഭിച്ച കേരളം മുന്നേറ്റമില്ലാതെ നിശ്ചലാസ്ഥയിലാവുകയും ചെയ്ത സാഹചര്യത്തില്‍ ബി.ഡി.ജെ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്ന ആസ്ഥാന മന്ദിരം തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്നത് ശക്തമായ രാഷ്ട്രീയ സന്ദേശം കൂടിയാണെന്ന് സുബാഷ് വാസു പറഞ്ഞു .

അഴിമതിയും രാഷ്ട്രീയ കൊലപാതകങ്ങളും ഭരണപരമായ നിഷ്‌ക്രിയതയും സാമ്പത്തിക അനിശ്ചിതാവസ്ഥയും കേരളീയസമൂഹത്തെ നിരാശയിലാഴ്ത്തിയിരിക്കുന്നു. ശക്തമായ രാഷ്ട്രീയ മുന്നേറ്റത്തിനും സാമൂഹിക ഐക്യത്തിനുമായി പൊരുതുന്ന സാധാരണക്കാരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും സംഘടിതശക്തിയാണ് ബി.ഡി.ജെ.എസിന്റെ പിന്‍ബലം. സംസ്ഥാന തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദമായി ഏകോപിപ്പിക്കുവാനും, തലസ്ഥാനത്തെത്തുന്ന പ്രവര്‍ത്തകര്‍ക്ക് ഒരുമിക്കുവാനും സൗകര്യമൊരുക്കുന്നതു കൂടിയാണ് പുതിയ ആസ്ഥാന മന്ദിരമെന്ന് അദ്ദേഹം തുടര്‍ന്നു.

ശ്രീനാരായണ ഗുരുദേവന്റെ സാമൂഹിക ദര്‍ശനം ആധാരമാക്കി, ആധുനിക കേരളത്തിന്റെ വികസനവും മുന്നേറ്റവും യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2015 ഡിസംബറിലാണ് ഭാരത് ധര്‍മ്മജന സേന നിലവില്‍ വന്നത്. മതേതരത്വം, സാമൂഹിക തുല്യത, സാമൂഹിക നീതി, ദേശീയത തുടങ്ങിയ മൂല്യങ്ങളില്‍ ഉറച്ചു നിന്ന് സമസ്ത വിഭാഗങ്ങളുടെ ഉന്നമനത്തിനും അതുവഴി കൂടുതല്‍ ശക്തമായ കേരളത്തിനും വേണ്ടിയാണ് ബി.ഡി.ജെ.എസിന്റെ പോരാട്ടം. കേരള ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന പിന്നോക്ക സമുദായങ്ങളുടെയും അധസ്ഥിത വര്‍ഗങ്ങളുടെയും രാഷ്ട്രീയമായ ഏകീകരണം കൂടി പാര്‍ട്ടി ലക്ഷ്യമിടുന്നു.

തലസ്ഥാനത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ ആസ്ഥാന മന്ദിരം കൂടി ഒരുങ്ങിയതോടെ സംസ്ഥാനതലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുവാനും, താഴേത്തട്ടു മുതല്‍ അടിസ്ഥാന രാഷ്ട്രീയ ആശയങ്ങള്‍ക്ക്  കൂടുതല്‍ ഫലപ്രദമായ പ്രചാരണം സാദ്ധ്യമാക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി നേതൃത്വം. ചടങ്ങിൽ ബി.ഡി.ജെ.എസിന്റെ വിവിധ ജില്ലാ സംസ്ഥാന,നേതാക്കൻമാർ സംസാരിച്ചു .

 

 

Readers Comment

Add a Comment