Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

 ശ്രീനാരായണ ഗുരുദേവന്റെ 166-ാമത്  ജയന്തിദിനത്തില്‍ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സിപിഎം പിന്മാറണമെന്ന് ബിഡിജെഎസ്  സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് വാസു ആവശ്യപ്പെട്ടു.  ചതയ ദിനത്തിന്റെ പ്രാധാന്യം അപ്രസക്തമാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നില്‍.  

ശിവഗിരി തീര്‍ത്ഥാടന ദിനമായ ജനുവരി ഒന്നിന് വനിതാ മതില്‍ തീര്‍ത്തതിന്റെ തനിയാവര്‍ത്തനമാണ് ഇതെന്നും സുഭാഷ് വാസു പ്രസ്താവനയില്‍ പറഞ്ഞു.   മാത്രമല്ല ഗുരുദേവന്റെ ജന്മദിനം കരിദിനമാക്കാനുള്ള സിപിഎം നീക്കം ലക്ഷക്കണക്കിന് ശ്രീനാരായണരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.  

ശ്രീനാരായണീയര്‍ ഏറെ പവിത്രമായി കാണുന്ന ഗുരുദേവ ജന്മദിനത്തിന്റെ ശോഭകെടുത്താനാണോ സിപിഎം ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രീനാരായണീയ സമൂഹം ഒത്തുച്ചേരുന്ന ദിവസം  കരിദിനം വരുന്നത് ആശങ്കാജനകമാണെന്നും സുഭാഷ് വാസു പറഞ്ഞു.

Readers Comment

Add a Comment