Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കോണ്‍ഗ്രസിനു ബന്ധമില്ലെന്നു ഡിസിസിയില്നിന്നു റിപ്പോര്‍ട്ട് ലഭിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു.
രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ടുകൊണ്ടു സിപിഎം സംസ്ഥാന വ്യാപകമായി ബോധപൂര്‍വമായി അക്രമം അഴിച്ചുവിടുന്നു. സിപിഎം അക്രമം സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരോ മരണവും ആഘോഷമാണ്. കഴിഞ്ഞ 50 വര്‍ഷമായി കണ്ണൂര്‍ ജില്ലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയം തിരുവിതാകൂര്‍ ഭാഗത്തേക്കു വ്യാപിക്കുന്നത് അപലപനീയമാണ്. അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
23.42°C








