Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:35 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിന്റെ യൂറ്റിയൂബ് വീഡിയോക്കെതിരെ ഡിസ്‌ലൈക്ക് പെരുമഴ. ലൈക്കുകളെക്കാള്‍ പത്തിരട്ടിയിലധികം ഡിസ്‌ലൈക്കുകളാണ് യൂട്യൂബ് വീഡിയോക്ക് താഴെയുള്ളത്.

ഈ കോവിഡ് കാലത്തും നീറ്റ്-ജെ.ഇ.ഇ പരീക്ഷകള്‍ നടത്തുന്നതിരെയുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധമാണ് കൂട്ടത്തോടെയുള്ള ഡിസ്‌ലൈക്കുകള്‍ കാരണമെന്നാണ് വീഡിയോക്ക് താഴേയുള്ള കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്. വീഡിയോ അപ്‌ലോഡ് ചെയ്ത് 21 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 2,42,000 ഡിസ്‌ലൈക്കുകള്‍ ലഭിച്ച വീഡിയോക്ക് കേവലം 27000 ലൈക്കുകള്‍ മാത്രമാണ് ലഭിച്ചത്. 50,000ന് മേല്‍ കമന്റുകളാണ് വീഡിയോക്ക് കിട്ടിയത്.

കോവിഡ് കാലത്തും നീറ്റ് പരീക്ഷ, പ്രധാനമന്ത്രി സംസാരിക്കുന്നത് കളിപ്പാട്ടങ്ങളെ കുറിച്ച്; മന്‍കി ബാത്തിന് ഡിസ്‌ലൈക്ക് പെരുമഴ
ഇന്നെലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. മന്‍കിബാത്ത് പരിപാടി എല്ലായ്‌പ്പോഴും ബി.ജെ.പി അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യാറുണ്ട്. അതേസമയം പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി എം.പിയും രംഗത്തെത്തി.

''നീറ്റ്-ജെ.ഇ.ഇ പരീക്ഷകളെ കുറിച്ച് ചര്‍ച്ച ആവശ്യപ്പെടുമ്പോള്‍ പ്രധാനാമന്ത്രി കളിപ്പാട്ടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു''. എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. മന്‍കി ബാത്ത് അല്ല വിദ്യാര്‍ഥികളുടെ പക്ഷത്ത് എന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Readers Comment

Add a Comment