Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:45 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം വെഞ്ഞാറമ്മൂട് രാഷ്ട്രീയ കൊലപാതകത്തെ തുടര്‍ന്ന് ഇടത്- വലത് നേതാക്കള്‍ തമ്മില്‍ വാക്പോര്. കൊലപാതകം ആസൂത്രിതമാണെന്ന് സിപിഐഎം ആരോപിക്കുമ്പോള്‍ തങ്ങള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു.

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ രണ്ട് സഖാക്കളുടെ ജീവനെടുത്തുവെന്നാണ് ഫേസ്ബുക്കില്‍ എ എ റഹീം കുറിച്ചത്.

യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ രണ്ട് സഖാക്കളുടെ ജീവനെടുത്തു. യൂണിറ്റ് പ്രസിഡന്റ് ഹക്ക് മുഹമ്മദ്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ് എന്നിവരെയാണ് യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ ക്രൂരമായി വെട്ടി കൊന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് ബ്ലോക്കില്‍ തെമ്പാമൂട് വച്ചായിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്യവേ തടഞ്ഞു നിര്‍ത്തി വെട്ടി കൊല്ലുകയായിരുന്നു.

അതേസമയം സംഭവവുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പറഞ്ഞത്. ഗുണ്ടകളെ പോറ്റുന്ന രാഷ്ട്രീയ പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന് എതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല വ്യ്ക്തമാക്കി.

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ആലോചനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവോണനാളില്‍ കോണ്‍ഗ്രസ് ചോരപ്പൂക്കളം തീര്‍ത്തു. മുല്ലപ്പള്ളിയും ചെന്നിത്തലയും മറുപടി പറയണമെന്ന് കടകംപള്ളി പറഞ്ഞു.

തിരുവോണ നാളില്‍ കോണ്‍ഗ്രസിട്ട ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ വടിവാള്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഃഖം വിവരണാതീതമാണെന്നും കുറിപ്പിലൂടെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലക്കത്തിയുമായി ജീവനെടുക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും കോടിയേരി.

Readers Comment

Add a Comment