Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:24 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗം ഉയര്‍ത്തി ജയിക്കാമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് എം.എല്‍.എമാരോട് ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡണ്ട് ബാന്‍സിധര്‍ ഭഗത്. വോട്ട് നേടണമെങ്കില്‍ പ്രയ്തനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'മോദിയുടെ പേരില്‍ വോട്ട് ചെയ്യാനല്ല ജനങ്ങള്‍ പോകുന്നത്. അദ്ദേഹത്തിന്റെ പേരില്‍ ജനങ്ങള്‍ ആവശ്യത്തിലധികം വോട്ട് ചെയ്തുകഴിഞ്ഞു'' ജയിക്കുന്നത് എം.എല്‍.എമാരുടെ പ്രകടനം മാത്രം ആശ്രയിച്ചാണ്. മോദിയുടെ പേരില്‍ തോണി തുഴയാമെന്ന് കരുതുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തിഗത പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സീറ്റുകള്‍ നല്‍കുകയെന്നും ഭഗത് പറഞ്ഞു. നിലവില്‍ ബി.ജെ.പിയാണ് ഉത്തരാഖണ്ഡ് ഭരിക്കുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി.ജെ.പി പ്രകടനമാണ് നടത്തിയത്.

Readers Comment

Add a Comment