Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാര്‍ട്ടിയിലെ ഒരു വിഭാഗം നേത്യത്വവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ വിമര്‍ശനത്തെ മറികടക്കാന്‍ സോണിയാ ഗാന്ധിയുടെ ശ്രമം. മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷനേതാക്കളുമായും ഇന്ന് സോണിയാഗാന്ധി ചര്‍ച്ച നടത്തും. അതേസമയം അധ്യക്ഷ പദത്തില്‍ മടങ്ങാന്‍ താത്പര്യം കാട്ടാതിരുന്ന രഹുല്‍ഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി നേത്യത്വം ഉടന്‍ എറ്റെടുക്കാന്‍ തയാറെടുക്കും.

പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉച്ഛസ്ഥായിയിലാണ്. ഇതുവരെ നെഹ്രു കുടുംബത്തിനെതിരെ ഇങ്ങനെ ഒരു നിര രൂപപ്പെട്ടിട്ടില്ല. വരും ദിവസങ്ങളില്‍ അതുകൊണ്ട് തന്നെ മറ്റ് ചില നീക്കങ്ങളും ആക്ഷേപങ്ങളും ഈ വിഭാഗം ഉയര്‍ത്തും എന്ന് തന്നെയാണ് സോണിയാ ഗാന്ധിയുടെയും കുടുംബത്തിന്റെയും നിഗമനം. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ഘടകങ്ങളും നേതാക്കളുമായുള്ള സമ്പര്‍ക്കം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമമാണ് അവര്‍ ആരംഭിക്കുന്നത്. രാഹുല്‍ഗാന്ധിയെ കൂടി ഉള്‍പ്പെടുത്തിയാകും യോഗങ്ങള്‍ സംഘടിപ്പിക്കുക.

ഇതിന്റെ ആദ്യഘട്ടമായി ഇന്ന് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെയും യോഗത്തില്‍ സോണിയാഗാന്ധി പങ്കെടുക്കും. നീറ്റ്, ജെഇഇ പരിക്ഷ, ജിഎസ്ടി പ്രതിസന്ധികള്‍ മുതലായവ അടക്കമാകും ചര്‍ച്ച വിഷയം. മഹാരാഷ്ട്രമുഖ്യമന്ത്രി ഉദ്ധവ് താക്കറേ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറണ്‍ മുതലായവരും യോഗത്തിന്റെ ഭഗമാകും. കോണ്‍ഗ്രസ് പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതക്കളും യോഗത്തില്‍ പങ്കെടുക്കും. സോണിയാ ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും ഈ യോഗത്തില്‍ പങ്കെടുക്കും. എതിര്‍ സ്വരങ്ങളെ നേരിടാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് രാഹുലിന്റെ സാന്നിധ്യം.

അതേസമയം അധ്യക്ഷപദത്തില്‍ താത്പര്യം കാട്ടാതിരുന്ന രാഹുല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറെടുക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ രാഹുല്‍ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനായി സര്‍ക്കാരിനെതിരെയുള്ള സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കും. ഇതിനായുള്ള തയാറെടുപ്പുകള്‍ രാഹുല്‍ ഗാന്ധി തുടങ്ങിയതായി അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ സ്ഥിരീകരിച്ചു.

Readers Comment

Add a Comment