Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിയമസഭയിൽ അവിശ്വാസ പ്രമേയത്തിൻമേൽ ചർച്ച നടക്കുന്നതിനിടെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് എ പ്രദീപ്കുമാർ എംഎൽഎ. ഈ സർക്കാരിനെ അഭിമാനപൂർവം പിന്തുണക്കുന്ന സാമാജികനാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാരിനെതിരെ നെഞ്ചൂക്കോടെ നിലപാടെടുക്കുന്നത് കേരള സർക്കാരല്ലാതെ വേറെ എതാണ്.
തത്വാധിഷ്ഠിത നിലപാടിന്റെ ഭാഗമായാണ് വിമാനത്താവളം ഏറ്റെടുക്കാൻ തീരുമാനിച്ചത്. തൊഴിൽ നിയമപരിഷ്‌കാരങ്ങൾ നടപ്പാക്കില്ലെന്ന് പറഞ്ഞത് ഈ സർക്കാരാണ്. പണ്ട് കെവി തോമസിന്റെ വീട്ടിൽ വിളിച്ച് സത്കരിച്ചതും വിഴിഞ്ഞും തുറമുഖം കരാർ പോയതും ഓർമ വേണമെന്നും പ്രദീപ് കുമാർ പറഞ്ഞു
ശശി തരൂർ ബിജെപി സർക്കാരിന് അനുകൂലമായ നിലപാടല്ലേ സ്വീകരിച്ചത്. ചാപല്യമേ നിന്റെ പേരോ സ്ത്രീയെന്ന് ഷേക്‌സ്പിയർ ചോദിച്ചുവെങ്കിൽ കാപട്യമേ നിന്റെ പേരോ ചെന്നിത്തല എന്ന് ഇപ്പോൾ ചോദിച്ചേനെ. സ്വർണക്കടത്തിൽ തീവ്രവാദ ബന്ധത്തെ കുറിച്ച് ഏന്തേ ഷാജിയും സതീശനും ഒന്നും പറയുന്നില്ല. ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്രസഹമന്ത്രി പറയുന്നു. അവിടെ ഭായ് ഭായ് സമീപനമാണ്.
23.71°C








