Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:32 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയ ചര്‍ച്ചയിലും രാജ്യസഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് എം വിപ്പ് നല്‍കിയിട്ടുണ്ടെന്നും അത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കേരള കോണ്‍ഗ്രസ് എം ജോസ് പക്ഷത്തെ എം.എല്‍.എ റോഷി അഗസ്റ്റിന്‍. പാര്‍ട്ടിയിലെ ഔദ്യോഗിക വിപ്പ് തന്റേതാണ്, വിപ്പ് നല്‍കാനുളള അധികാരം തനിക്കാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മുമ്പ് തന്നെ യു.ഡി.എഫ് തങ്ങളെ പുറത്താക്കിയതാണ്. വീണ്ടും പുറത്താക്കുമെന്നാണ് പറയുന്നത്. ഒരിക്കല്‍ പുറത്താക്കിയവരെ വീണ്ടും പുറത്താക്കുമെന്ന് പറയുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം ഇന്നുവരെ പറഞ്ഞിട്ടില്ല. മാണി സാറിന്റെ ഓര്‍മകളെ കുത്തിനോവിക്കുകയാണ് യു.ഡി.എഫ്. ഇത് എന്തിനാണെന്നും റോഷി അഗസ്റ്റിന്‍ ചോദിച്ചു.

ജോസ് വിഭാഗത്തിനായി റോഷി അഗസ്റ്റിനും, ജോസഫ് വിഭാഗത്തിനായി മോന്‍സ് ജോസഫുമാണ് വിപ്പ് പുറപ്പെടുവിച്ചത്.

Readers Comment

Add a Comment