Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:25 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം വിമാനത്താവള കണ്‍സള്‍ട്ടന്‍സി വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി ഇ.പി. ജയരാജന്‍. കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സി സേവനം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് തങ്ങളുടെ അദാനി ബന്ധം സര്‍ക്കാരില്‍ നിന്ന് മറച്ചുവെച്ചെന്നും വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ അല്ലെന്നും ജയരാജന്‍ പറഞ്ഞു.

അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നു. ഒരു ജെന്റില്‍മാന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ചത്. എന്നാല്‍ അദാനിയാണ് മറുപക്ഷത്ത് എന്നറിഞ്ഞപ്പോള്‍ കേസിന്റെ കാര്യങ്ങള്‍ കണ്‍സള്‍ട്ടന്‍സി സര്‍ക്കാരിന്റെയോ കെ.എസ്.ഐ.ഡി.സിയുടെയോ ശ്രദ്ധയില്‍പ്പെടുത്തേണ്ടിയിരുന്നു.ഇക്കാര്യങ്ങളെല്ലാം തന്നെ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് മറച്ചുവെച്ചുവെന്നാണ് ഇപ്പോള്‍ സര്‍ക്കാരിന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. വിഷയം വിവാദമായപ്പോളാണ് അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന് അദാനിയുമായി ബന്ധുത്വം ഉണ്ടെന്ന് മനസ്സിലാക്കുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment