Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് സ്വതന്ത്ര എംഎല്‍എ പി.സി.ജോര്‍ജ്. കേരളത്തില്‍ കൂട്ടുത്തരവാദിത്വം നഷ്ടമായ സര്‍ക്കാരാണ്. മുഖ്യമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെ ഭരിക്കുകയാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല. അതിനാലാണ് യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണയ്ക്കുന്നതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.

ഭരണാധികാരികള്‍ ദുഷിച്ചാല്‍ പ്രകൃതി കോപിക്കുമെന്നാണ്. പ്രകൃതി കോപങ്ങള്‍ പോലും ഭരണാധികാരി ദുഷിച്ചതിനാലാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പി.സി ജോര്‍ജ് പറഞ്ഞു.സംസ്ഥാനത്ത് മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ല. കുട്ടി സഖാക്കന്മാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. ഇവരുടെ ഭരണം ഈ നാട് നശിപ്പിക്കും. മുഖ്യമന്ത്രി ഇതിനൊക്കെ എന്ത് മറുപടി നല്‍കുമെന്ന് അറിഞ്ഞതിനു ശേഷം മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്നും അല്ലെങ്കില്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment