Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സോണിയ ഗാന്ധി കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷപദം ഉടന്‍ ഒഴിയും. തന്റെ താത്പര്യം സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി ഉടന്‍ വിളിക്കും. ഈ മാസം തന്നെ വര്‍ക്കിംഗ് കമ്മറ്റി ചേരും എന്നാണ് സൂചന. വര്‍ക്കിംഗ് കമ്മറ്റി വീണ്ടും രാഹുലിനോട് അധ്യക്ഷ പദം ഏറ്റെടുക്കാന്‍ ആവശ്യപ്പെടും.
സോണിയാ ഗാന്ധിക്ക് കാലവധി കഴിഞ്ഞിട്ടും താത്കാലിക അധ്യക്ഷ പദവി ഒഴിയാന്‍ സാധിച്ചിട്ടില്ല. സ്ഥിര അധ്യക്ഷന്‍ എഐസിസി ആസ്ഥാനത്ത് ചുമതല എല്‍ക്കാത്തതാണ് കാരണം. രാഹുല്‍ ഗാന്ധി അധ്യക്ഷപദം ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ ഇതിനായി നിയോഗിക്കണം എന്ന വാദം ഇതിനോടകം ഒരു വിഭാഗം ഉയര്‍ത്തിക്കഴിഞ്ഞു. ഗാന്ധി കുടുംബം അധ്യക്ഷപദം പുറത്തേക്ക് പോകാതിരിക്കാന്‍ ശ്രമം നടത്തുന്നു എന്ന പ്രതീതി ഇതിനകം ഈ പ്രചരണം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഒരു പരിധിവരെ മറ്റാരെങ്കിലും അധ്യക്ഷനാകട്ടെ എന്ന് പോലും ഈ സാഹചര്യത്തില്‍ അവര്‍ ചിന്തിക്കുന്നതായാണ് സൂചന. പ്രിയങ്കാ ഗാന്ധിയുടെ ഇക്കാര്യത്തിലെ പ്രതികരണം ഇതിനുള്ള തെളിവായി രാഹുല്‍ ബ്രിഗേഡ് കാണുന്നു.
ജനുവരി ആദ്യവാരം രാഹുലിനെ അധ്യക്ഷസ്ഥാനത്ത് മടക്കി കൊണ്ടുവരികയാണ് ഒരു വിഭാഗത്തിന്റെ ലക്ഷ്യം. ഗാന്ധി കുടുംബം സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന വാദം സ്ഥാപി്ക്കാനുള്ള നീക്കം ഇവര്‍ ശക്തമാക്കി. രാഹുല്‍ ഗാന്ധി രണ്ടാം യുപിഎ കാലത്ത് പ്രധാനമന്ത്രി ആകാന്‍ ലഭിച്ച അവസരം വേണ്ടെന്ന് വച്ചതായി കോണ്‍ഗ്രസ് വക്താവ് ശക്തിസിംഗ് ഗോഹില്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാള്‍ അധ്യക്ഷനാകണം എന്ന വാദം തള്ളിയായിരുന്നു പ്രതികരണം.
23.71°C








