Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:29 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ തനിക്കൊരു അത്ഭുതമില്ലെന്നും എല്ലാക്കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'രാജീവ് ഗാന്ധി, നരസിംഹ റാവു അടക്കമുള്ളവരുടെ നിലപാട് ചരിത്രത്തിന്റെ ഭാഗമാണ്. മതനിരപേക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു,' മുഖ്യമന്ത്രി പറഞ്ഞു

'രാഹുല്‍ ഗാന്ധിയുടെയോ, പ്രിയങ്ക ഗാന്ധിയുടെയോ നിലപാടില്‍ പുതുതായി എന്തെങ്കിലും ഉള്ളതായി ഞാന്‍ കരുതുന്നില്ല. എക്കാലത്തും മൃദു ഹിന്ദുത്വ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചു പോന്നിട്ടുണ്ട്.

ബാബറി മസ്ജിദില്‍ ആരാധന അനുവദിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. അവിടെ ക്ഷേത്രത്തിന് ശിലാന്യാസം അനുവദിച്ചത് കോണ്‍ഗ്രസായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കാന്‍ സംഘപരിവാറുകാര്‍ ചീറിപ്പാഞ്ഞു വന്നപ്പോള്‍ കണ്ണടച്ചിരുന്ന് നിസംഗതയോടെ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസിന്റെ നരസിംഹ റാവുവിന്റെ സര്‍ക്കാരായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Readers Comment

Add a Comment