Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:24 pm
  • 9th August, 2026
  • Overcast Clouds
23.11°C23.11°C
  • Humidity: 96 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നാളെ നടക്കാനിരിക്കെ അടിയന്തര യോഗം വിളിച്ച് മുസ്ലീം ലീഗ്. നാളെ രാവിലെ പത്ത് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.

കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനകളിൽ മുസ്ലീം ലീഗ് അതൃപ്തി അറിയിച്ചു. രാമക്ഷേത്ര ഭൂമി പൂജ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. ഇതാണ് മുസ്ലീം ലീഗിനെ കൂടുതൽ ചൊടിപ്പിച്ചത്.

നേരത്തെ മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ്, മനീഷ് തിവാരി തുടങ്ങിയ നേതാക്കളും രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. കേരളത്തിലും ചില നേതാക്കൾ രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്തിരുന്നു.

Readers Comment

Add a Comment