Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:32 pm
  • 9th August, 2026
  • Light Rain
24.52°C24.52°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ബംഗാള്‍ ബി.ജെ.പി നേതൃനിരയില്‍ തര്‍ക്കം മുറുകിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ദേശീയ നേതൃത്വം ഇടപെട്ടിട്ടും തര്‍ക്കം പരിഹരിക്കാന്‍ കഴിയുന്നില്ല. ഈ ഘട്ടത്തില്‍  21 ബി.ജെ.പി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ 21 നേതാക്കളില്‍ നാല് ലോക്സഭ എം.പിമാരും ഒരു എം.എല്‍.എയും 16 കൗണ്‍സിലര്‍മാരുമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നേതാക്കളില്‍ ചിലര്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്നവരാണ്.


'ബംഗാളില്‍ ബി.ജെ.പി തെറ്റായ വഴിയിലൂടെയാണ് പോകുന്നത്. ദീലീപ് ഘോഷും മുകുള്‍ റോയും തമ്മിലുള്ള അധികാര തര്‍ക്കമുണ്ട്. ദേശീയ നേതൃത്വത്തിന് ഇത് അറിയാമെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ദിലീപ് ഘോഷിനെ എല്ലാവരെയും ഇഷ്ടപ്പെടുന്നില്ല., അവിടെ പ്രശ്നങ്ങളുണ്ട്. ശക്തമായ വാക്കുകള്‍ പറയാന്‍ ശേഷിയുള്ള നേതാവായ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ അനങ്ങാന്‍ സമ്മതിക്കുന്നില്ല. പാര്‍ട്ടിയില്‍ ചേര്‍ന്ന അവരുടെ നടപടിയെ ദിലീപ് ഘോഷ് അംഗീകരിക്കുന്നില്ല', ആദ്യമായി ലോക്സഭ എം.പിയായ ബി.ജെ.പി മുതിര്‍ന്ന നേതാവ് പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി 42ല്‍ 18 സീറ്റുകള്‍ നേടിയിരുന്നു. ഇതില്‍ മൂന്നു പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നവരായിരുന്നു.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ മുകുള്‍ റോയ് തന്റെ പഴയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയില്‍ നിന്ന് പുറത്ത് പോവും എന്ന് കേള്‍ക്കുന്ന പേരുകള്‍ മുകുള്‍ റോയിയുടെ അടുത്ത അനുയായികളുടേതാണ്.

രണ്ട് ദിവസം മുമ്പ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ ബിപ്ലവ് മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇനിയും ഏറെ നേതാക്കള്‍ മടങ്ങിയെത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.

21 നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും എന്ന റിപ്പോര്‍ട്ടുകളെ ബി.ജെ.പി തള്ളി. ബി.ജെ.പി ജനപ്രതിനിധികളായി ജനിച്ചവരെല്ലാം പാര്‍ട്ടിയോടൊപ്പം തന്നെ നില്‍ക്കുമെന്നാണ് പ്രതികരണം.

 

 

Readers Comment

Add a Comment