Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗൊരഖ്പൂര്‍ കലാപത്തില്‍ യോഗി ആദിത്യനാഥിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ അഭിഭാഷകന് കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗോരഖ്പൂരിലെ പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ പര്‍വേസ് പര്‍വാസ്, കൂട്ടുപ്രതിയായ മെഹ്മൂദ് അലിയാസ് ജുമാജ് എന്നിവര്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചത്. ഗോരഖ്പൂരിലെ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2018 ലാണ് ഇരുവരേയും ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തത്. കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പര്‍വാസിന്റെ അഭിഭാഷകന്‍ പറഞ്ഞു.
വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചത്. രേഖാമൂലമുള്ള വാദങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ചില്ലെന്നും പാര്‍വാസിന്റെ അഭിഭാഷകന്‍ പറഞ്ഞു. 2007 ജനുവരിയില്‍ മുസ്ലിംകള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തുകയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പര്‍വേസ് പോലീസില്‍ പരാതി നലല്‍കിയത്. യോഗിക്കെതിരെ സിഡി ഉള്‍പ്പെടെയുള്ള തെളിവുകളോടെയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ അലഹബാദ് ഹൈക്കോടതി കേസ് തള്ളുകയായിരുന്നു.
യോഗിയുടെ പ്രസംഗത്തിന്റെ വീഡിയോ കേടുവന്നതു കാരണം തെളിവില്ല എന്ന കാരണത്താലാണ് കേസ് തള്ളിയത്. ഇതിനെതിരെ പര്‍വേസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. യോഗി ആദിത്യനാഥ്, ഗോരഖ്പൂര്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എ രാധാമോഹന്‍ദാസ് അഗര്‍വാള്‍, ബിജെപി എംപി ശിവ പ്രതാപ് ശുക്ല, ബിജെപി മേയര്‍ അജ്ഞു ചൗധരി, ബിജെപി പ്രവര്‍ത്തകനായ വൈഡി സിങ് എന്നിവര്‍ക്കെതിരെയായിരുന്നു പര്‍വേസ് കോടതിയില്‍ പരാതി നല്‍കിയത്.
ആദിത്യനാഥിനെതിരെ ആരോപണം ഉന്നയിച്ചതുമുതല്‍ തനിക്കെതിരെ വ്യാജ ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പര്‍വേസ് പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. കലാപാഹ്വാനം, ബലാത്സംഗം എന്നീ കേസുകള്‍ തനിക്കെതിരെ ആരോപിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
28.26°C








