Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിര്‍ത്തി കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാതൃകയാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.രാവിലെയും വൈകീട്ടും മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ ഒരു മണിക്കൂര്‍ സമയം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമെല്ലാം പാഴാക്കുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം വരാന്‍ ദിവസങ്ങളോളം വൈകുന്ന അവസ്ഥയാണുള്ളത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളേജുകളിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജൂലൈ 27നു മുന്നേ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ പല മെഡിക്കല്‍ കോളേജുകളിലും ഇതിനുള്ള സംവിധാനമില്ല. ടെസ്റ്റ് ചെയ്യാന്‍ താമസിക്കുന്നതാണ് കേരളത്തിലെ സാമൂഹിക വ്യാപനത്തിന് പ്രധാന കാരണം.സ്വകാര്യ ലാബിലെ ടെസ്റ്റിംഗ് ചെലവ് സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. 

Readers Comment

Add a Comment