Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജനപ്രതിനിധികള്‍ക്ക് നിശ്ചിതപ്രായം ഉറപ്പാക്കണമെന്ന് ചെങ്ങന്നൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സജി ചെറിയാന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സജി ചെറിയാന്‍ എം.എല്‍.എ ഇക്കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും നിശ്ചിത പ്രായം ഉറപ്പാക്കണമെന്നും എന്നാല്‍, അവര്‍ക്ക് പൊതുപ്രവര്‍ത്തനം എത്ര കാലം വരെയും തുടരാമെന്നുമാണ് എം.എല്‍.എയുടെ നിര്‍ദ്ദേശം. ഇതിന് നാമൊക്കെ തന്നെ മാതൃകയാകണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രായപരിധി 55 വയസാക്കണമെന്നാണ് എം.എല്‍.എയുടെ നിര്‍ദ്ദേശം. തനിക്ക് പ്രായം 55 ആയതുകൊണ്ട് തന്നെയാണ് ആ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും എം.എല്‍എ പറഞ്ഞു.


സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും നിശ്ചിത പ്രായം ഉറപ്പാക്കണം. എന്നാല്‍, അവര്‍ക്ക് പൊതുപ്രവര്‍ത്തനം എത്ര കാലം വരെയും തുടരാം. അങ്ങനെയെങ്കില്‍ നാമൊക്കെ തന്നെ മാതൃകയാകണം. ഒരു പൊതു തീരുമാനം വരുത്താന്‍ എന്റെ പാര്‍ട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം. എല്ലാ പാര്‍ട്ടികളും ഇത് പരിഗണിക്കണം എന്റെ അഭിപ്രായം 55 വയസ്സ്. അത് എന്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ. പുതിയ തലമുറ വരട്ടെ.

 

Readers Comment

Add a Comment