Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോട്ടയത്ത് കൊവിഡ് ബാധിതന്റെ സംസ്‌കാരം തടഞ്ഞ സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍ ടിഎന്‍ ഹരികുമാറിനെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിഷേധം ശമിച്ചതോടെ കൊവിഡ് രോഗിയുടെ മൃതദേഹം ഇന്നലെ മുട്ടമ്പലത്ത് തന്നെ സംസ്‌കരിച്ചിരുന്നു.
കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമായ ചുങ്കം സ്വദേശി ഔസേഫ് ജോര്‍ജിന്റെ സംസ്‌കാരമാണ് പൊതു ശ്മശാനത്തിനു സമീപത്ത് താമസിക്കുന്നവര്‍ തടഞ്ഞത്. ക്രൈസ്തവ വിശ്വാസിയായ ഇയാളുടെ മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്‌കരിക്കാന്‍ പള്ളിയില്‍ സൗകര്യം ഇല്ലാത്തതിനാലാണ് നഗരസഭയുടെ വൈദ്യുത ശ്മശാനം തെരഞ്ഞെടുത്തത്.
മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനെതിരെ ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ടി.എന്‍. ഹരികുമാറിന്റെ നേതൃത്വത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രദേശവാസികള്‍ ശവസംസ്‌കാരം തടഞ്ഞത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഇടപെട്ടതോടെ ഹരികുമാര്‍ നിലപാട് മാറ്റി രംഗത്തെത്തിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ വഴങ്ങാതെ വന്നതോടെ വിഷയം ബി.ജെ.പി കൗണ്‍സിലറുടെ കൈയില്‍ ഒതുങ്ങിയില്ല. മണിക്കൂറുകള്‍ ചര്‍ച്ച നീണ്ടെങ്കിലും, സംസ്‌കാര കാര്യത്തില്‍ തീരുമാനമെടുക്കാതെയാണ് എം.എല്‍.എ ഉള്‍പ്പെടെ ഉള്ളവര്‍ മടങ്ങുകയായിരുന്നു.
23.84°C








