Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:07 am
  • 27th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 1.27 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ പേരിൽ മലപ്പുറം വളാഞ്ചേരി ദളിത് കോളനിയിലെ ദേവിക എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ മലപ്പുറത്ത് പ്രതിഷേധം പുകയുന്നു. ഇരിമ്പിളിയം മങ്കേരി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള സര്‍ക്കാരാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ഉപരോധിച്ചു. പെൺകുട്ടിയുടെ മരണം കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ കൃത്യമായ ആസൂത്രണമില്ലായ്മ മൂലം സംഭവിച്ചതാണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. സംഭവത്തില്‍ കേന്ദ്ര പട്ടികജാതി കമ്മീഷനും ബാലാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡന്‍റ് കെ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സർക്കാരിന് മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് രാജി വെയ്‌ക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. പോലീസ് പ്രതിഷേധ സമരക്കാരെ കഠിന മർദ്ദന മുറകൾ കൊണ്ട് നേരിട്ടത് സംസ്ഥാനത്ത് ഒട്ടാകെ രോഷം ആളിക്കത്തിക്കുന്നുണ്ട്.  

Readers Comment

Add a Comment