Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി പുകഞ്ഞുകൊണ്ടിരിക്കുന്ന യാക്കോബായ ഓർത്തഡോക്സ് സഭ തർക്കം നീതിയുക്തമായി പരിഹരിക്കുവാൻ ഉതകുന്ന തരത്തിലുള്ള നിയമനിർമ്മാണം ഭരണപരിഷ്ക്കരണ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ ടി തോമസ് സർക്കാരിന് സമർപ്പിച്ച കരട് റിപ്പോർട്ടിൽ ഉചിതമായ ഭേദഗതികൾ വരുത്തി ഇക്കഴിഞ്ഞ നിയമ സഭ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനു ഇടതുമുന്നണി സർക്കാരിന് പച്ചക്കൊടി കാട്ടി എന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ് തന്നെ പ്രസ്താവിച്ചതാണ് .
ഇതിൽ ആദിപൂണ്ട ഓർത്തഡോക്സ് വിഭാഗം പ്രതിക്ഷേധ പ്രകടനങ്ങൾ നടത്തുകയും പ്രമേയം പാസാക്കുകയും മാത്രമല്ല പാതിരാത്രി മത്തായി മൂന്നാമൻ വന്നു മുഖ്യമന്ത്രിയെ കാണുകയും ചെയ്തു . ഞങ്ങൾ ആണ് ആ വാർത്ത ആദ്യം പുറത്തുവിട്ടത് .
നിയമനിർമ്മാണം വൈകിപ്പിക്കാം , പകരം ചില കണ്ടീഷനുകൾ അംഗീകരിയ്ക്കണം എന്ന നിർബന്ധന മുഖ്യമന്ത്രി മുന്നോട്ടു വെച്ചു , മത്തായി അത് അംഗീകരിച്ചു എന്ന് പ്രചാരണം നടക്കുമ്പോഴും ..മത്തായി പാലം കടന്നാൽ കൂരായണ എന്ന് പറയും എന്നതു ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നത് .
നിയമനിർമ്മാണം എങ്ങനെയും തടയാനായാൽ രണ്ടാഴ്ചക്കുള്ളിൽ സുപ്രീംകോർട്ടിൽ കണ്ടെൻറ്റിനായി ശക്തമായി പോകാം . സ്പ്രീംകോടതി ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി എക്‌സിക്യുഷന് വേഗത്തിലാക്കാൻ നിർദേശം കൊടുക്കുകയോ ..സഹായത്തിനായി കേന്ദ്രസേനയുടെ സഹായം നൽകാനോ കേന്ദ്രത്തോട് ആവശ്യപ്പെട്ടാൽ രക്ഷപെട്ടു എന്ന രീതിയിലാണ് ഇപ്പോഴുള്ള നീക്കം .
ഏതായാലും ഇത്തവണ നിയമം നിയമസഭയിൽ വന്നില്ല.
അതുപോലെ കേന്ദ്ര സർക്കാരിനെ എങ്ങനെയും കയ്യിലെടുക്കാനുള്ള ശ്രമവും നന്നായി നടക്കുന്നുണ്ട് . നിയമനിര്മാണത്തിലൂടെ ഇടതുപക്ഷം നേട്ടമുണ്ടാകാതിരിക്കണമെങ്കിൽ തങ്ങളെ സുപ്രീംകോടതി വിധി നടപ്പിലാക്കി സഹായിക്കണം എന്ന അഭ്യർത്ഥനയുമായി മത്തായിയുടെ ദൂതന്മാർ ഡെല്ഹിവഴി കറങ്ങുന്നുണ്ട് .
അതിനായി മത്തായി മൂന്നാമൻ ഇത്തവണ ഹാശാ ആഴ്ച വിദേശരാജ്യങ്ങളിൽ പോയാൽ കിട്ടുമായിരുന്ന വലിയ കൈമുത്തൊക്കെ വേണ്ടെന്നു വെച്ചു ഡൽഹിയിലേക്ക് വെച്ചുപിടിക്കും .
കഴിഞ്ഞ രണ്ടുപ്രാവശ്യം ഡൽഹിക്കു പോയി എങ്കിലും പ്രധമനൻട്രിയെ കാണാൻ സാധിക്കാതെ ഇന്ത്യ ഗെയിറ്റും രാജ്പഥും ഒക്കെ കണ്ടു തിരിച്ചുപോന്നിരുന്നു . ഇത്തവണ ഡൽഹിയിലെ വല്യ പൊളിറ്റിക്കൽ ദല്ലാൾമാരെ പറയുന്ന പൈസകൊടുത്തു പ്രധാനമന്ദ്രിയെ കാണാൻ അവാരമൊരുക്കുവാൻ ഏല്പിച്ചിരിക്കുകയാണ് .
എന്തുകൊണ്ടാണ് ഓർത്തഡോക്സ് പക്ഷം സഹസ്ര കോടികൾ വാരിയെറിഞ്ഞു പള്ളികൾ പിടിച്ചടക്കുന്നതു എന്ന് മനസ്സിലാക്കണമെങ്കിൽ അതിന്റെ പിന്നിലുള്ള സാമ്പത്തിക ലക്‌ഷ്യം മനസിലാക്കണം .
പ്രധാനമായും ഓർത്തഡോക്സ് നേതൃത്വം യാക്കോബായ വിഭാഗത്തിന്റേ കൈവശം ഇരിക്കുന്ന നാനൂറ്റി ഒന്ന് പള്ളികൾക്കാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത് . അതിൽ വലിയ പള്ളികളായ പിറവം , മുളംതുരുത്തി , കണ്ടനാട് , കോലഞ്ചേരി ഉൾപ്പടെ അമ്പത്താറു പള്ളികൾ പിടിച്ചെടുത്തു ഇത് ഏതാണ്ട് മൂവായിരം കോടി രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കളും ആളും അർത്ഥവും അടങ്ങിയതാണ് ..
ഇനി പിടിച്ചെടുക്കാൻശ്രമിക്കുന്ന വലിയ പള്ളികളായ മണർകാട് , കോതമംഗലം പോലെയുള്ള 345 പള്ളികളും കൂടി വന്നുചേർന്നാൽ എല്ലാംകൂടി ഇരുപതിനായിരം കോടിയിലധികം മതിപ്പുവരുന്ന വസ്തുവകകളും അർത്ഥവുമാണ് ലഭിക്കണ പോകുക .
അത് മാത്രമല്ല ഒരു സഭ തന്നെ ഇല്ലാതായാൽ അത്രയും വിശ്വാസികളെക്കൂടി കിട്ടിക്കഴിഞ്ഞാൽ ഒരു രണ്ടുലക്ഷം വിശ്വാസികളെ കൂടികിട്ടിക്കഴിഞ്ഞാൽ ആളൊന്നിന്റെ കയ്യിൽനിന്നു മാസവാരിയും കാണിക്കയും ഉൾപ്പടെ ഒരു അഞ്ഞൂറ് രൂപ കിട്ടിയാലും പ്രതിമാസം പത്തുകോടി രൂപ ലഭിക്കും . അതുപോലെ നാനൂറ്റി ഒന്ന് പള്ളികളിൽനിന്നു അൻപതിനായിരം രൂപവീതം ഭദ്രാസന വിഹിതം കിട്ടിയാലും രണ്ടുകോടി അൻപതിനായിരം രൂപ ലഭിക്കും . ഒരുകോടി പാതിരിമാർക്കു ശമ്പളം കൊടുത്താലും നീക്കിയിരുപ്പു ഒരുകോടി അൻപതിനായിരം കയ്യിലിരിക്കും .
കല്യാണം മരണം അംഭവനകൾ കവർ പിരിവുകൾ വേറെ ......പിന്ന്നെ അടങ്ങി ഇരിക്കുമോ ?
എന്തുകൊണ്ടാണ് ഇവന്മാർ പള്ളിപിടിക്കാൻ കിടന്നു ചാടുന്നത് എന്നതിന്റെ ഗുട്ടൻസ് പിടികിട്ടിയോ ?
പള്ളികൾ പിടിച്ചെടുത്തു ആരാധികനാണ് എന്നാണോ നിങ്ങൾ കരുതിയത് .. വെറുതെ .....
പക്ഷെ യാക്കോബായ വിശ്വാസികൾ തങ്ങൾ ചോരയും നീരും കൊടുത്തുണ്ടാക്കിയ പള്ളികളും വസ്തുവകകളും പോയിട്ടും അവർ പിടിച്ചുപറിക്കാരന്റെകൂടെ പോകാതെ അന്ധ്യോക്യ വിശ്വാസത്തിൽ നിന്ന് വിട്ടുപോകാതെ റോഡിൽ ടാർപോളിൻ കെട്ടിനിന്ന് ആരാധനനടത്തിയത് .... മുടക്കപെട്ട ശപിക്കപ്പെട്ട പിടിച്ചുപറിക്കാരുടെ ഒപ്പം നിൽക്കുന്നതിലും നല്ലതു റബർതോട്ടത്തിൽ നിൽക്കുന്നതാണ് നല്ലതു എന്ന് കരുതിയാണ് .
പള്ളികളെല്ലാം പിടിച്ചുപറിച്ചെടുത്തൽ വിശ്വാസികളെല്ലാം താനേ വന്നു പള്ളിയിൽ കയറിക്കോളും അങ്ങനെ യാക്കോബായ സഭതന്നെ ഇല്ലാതായിക്കോളും എന്ന് കരുതിയവർക്ക് തെറ്റിയതിവിടെയാണ് .
തങ്ങളുടെ പൈതൃകവും ആരാധന ക്രമവും സുറിയാനിയും വേഷവിടങ്ങൾ അടക്കം കവർന്നു ... ഇപ്പോൾ പള്ളികൾ അടക്കം പിടിച്ചുപറിച്ചുകൊണ്ടുപോകുമ്പോൾ ഓർത്തഡോക്സുകാരുടെ കൈവശം ചിരട്ടക്കരി മാത്രമേ അവരുടേതായി ഉളൂ എന്ന തിരിച്ചറിവാണ് പത്രോസിന്റെ പിൻഗാമികളെ അവരുടെ സഭയോട് അന്ധ്യോക്യൻ വിശ്വാസത്തോട് ഉറപ്പിച്ചു നിർത്തുന്നത് .
പിടിച്ചുപറിക്കാർ യഥാർത്ഥ വിശ്വാസികളെ വിഘടനമാർ എന്ന് വിളിക്കുന്നതാണ് ഏറ്റവും വലിയ വിരോധാഭാസം .
പള്ളികൾ എല്ലാം പിടിച്ചുപറിച്ചലും ... സമ്പത്തെല്ലാം വാരികൂട്ടിയാലും സഭ ഇപ്പോൾ ആരാണ് ഭരിക്കുന്നത് ആരാണ്എ ന്ന് മാത്രം നോക്കിയാൽ മതി ...
ഇതുനകൊണ്ടോന്നും ഒരു കാര്യവുമില്ല എന്ന് മനസിലാക്കാൻ .
ഓർത്തഡോക്സ് വിശ്വാസികൾ ആലോചിക്കേണ്ടുന്നത് നമ്മുടെ സഹോദരങ്ങളുടെ പള്ളിപിടിച്ചു പറിച്ചു അവരെ തെരുവിലാക്കുന്നത്തിലൂടെ നമുക്ക് എന്ത് നേട്ടമാണ് നന്മയാണ് അനുഗ്രഹമാണ് ലഭിക്കുക എന്നതാണ് ...
എഡോ മത്തായി മൂന്നാമ താങ്കൾ ഈ സഭയുടെ പേരുപറഞ്ഞു പിടിച്ചുപറി നടത്തി ഇതെല്ലം സ്വരുക്കൂട്ടില് തനിക്കിതു അനുഭവിക്കാൻ സാധിക്കുമോ ? നമ്മുടെ തലമുറകൾക്കിതു ഉതകുമോ ? ഇതിന്റെ ശാപം നമ്മുടെയും നമ്മുടെ തലമുറയുടെയും തലയിൽ വരില്ലേ എന്ന് ഈ പീഡാനുഭവാഴ്ചയിൽ ചോദിക്കാൻ ധൈര്യമുള്ള എത്ര പേരുണ്ട് ?
28.73°C








