Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകമെമ്പാടുമുള്ള  ക്രൈസ്തവർ  കർത്താവിന്റെ  പീഡാനുഭവവാരം  നോമ്പുനോറ്റു  ആചരിക്കുമ്പോൾ  മലങ്കര  കത്തോലിക്കാ സഭയിലെ  ഒരു പാതിരിയെ  കുമ്പസാരത്തിന്റെ മറവിൽ  സ്ത്രീകളെ  ലൈംഗികമായി ചൂഷണം  ചെയ്തെന്ന  പരാതിയിൽ  പോലീസ്  അറസ്റ്റുചെയ്തു.

 പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഉൾപ്പടെ  നിരവധി  സ്ത്രീകളെ  കുമ്പാരത്തിന്റെ മറവിൽ  ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ എടുത്തു ലാപ്ടോപ്പിലും  മൊബൈലിലും സൂക്ഷിക്കുകയും  ചെയ്തു   എന്നി  കേസുകളിൽ    പ്രതിയായ മലങ്കര കത്തോലിക്കാ  സഭയിലെ  ബെനഡിക്ട്  ആന്റോ  എന്ന   പാതിരിയെയാണ്    പൊലീസ് അറസ്റ്റ് ചെയ്തത്.

കന്യാകുമാരി ജില്ലയിലെ അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാല  സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ളവർ ഫൊറാന പള്ളി ഇടവക വികാരിയായിരുന്നു  ഇരുപത്തൊന്പതുകാരനായ ബെനഡിക്റ്റ് ആന്റോ . പനച്ചുമൂഡിലെ  പള്ളിവികാരിയായിരിക്കുമ്പോൾ  പീഡന പരാതി ഉയർന്നതിനെത്തുടർന്നു  പാതിരിയെ  മറ്റൊരു ഇടവകയിലേക്കു  സ്ഥലംമാറ്റിയിരുന്നു . കെല്ലങ്ങകോട് ഫാത്തിമ നഗര്‍ സ്വദേശിയാണ് ഇയാള്‍.

നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടർന്നാണ്   പൊലീസ് കേസെടുത്തു  ഇപ്പോൾ  അറസ്റ്റു  നടത്തിയിരിക്കുന്നത്.
പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് ബെനഡിക്ട് ആന്‍റോ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് . പ്രാര്‍ത്ഥനയ്ക്കെത്തിയ യുവതിയെ ഇയാള്‍ സൌഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.  ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍  പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പെണ്‍കുട്ടി നാഗര്‍കോവില്‍ എസ്പി ഓഫസില്‍ എത്തി പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.


ബെനഡിക്ട് ആന്‍റോയ്ക്കെതിരെ സമാനമായ നിരവധി പരാതികള്‍ ആണ് ഇപ്പോൾ  വന്നുകൊണ്ടിരിക്കുന്നത് എന്ന്  പോലീസ് പറഞ്ഞു .  യുവതിയുടെ പരാതിയില്‍ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ ക്രൈം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഒളിവില്‍ പോയ പ്രതിയെ പിടികൂടാനായി പൊലീസ് രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍  ആണ് നാഗര്‍കോവിലില്‍  നിന്ന് യാത്ര  ചെയ്തുകൊണ്ടിരുന്ന   പ്രതിയെ പിടികൂടിയത്. പാതിരിയെ  അറസ്റ്റുചെയ്യുന്ന സമയം
 കാറിൽ  മറ്റൊരു  കുപ്പായധാരിയും   ഉണ്ടായിരുന്നു എന്നാണ് വിവരം.  

ഇദ്ദേഹത്തിന്റെ  പിടിച്ചെടുത്ത  ലാപ് ടോപ്  പരിശോധിച്ചപ്പോൾ  പോലീസ്  തന്നെ  ഞെട്ടിപ്പോയി ..... എൺപത്തഞ്ചിലധികം  യുവതികളുടെ  നഗ്നദൃശ്യങ്ങൾ  ലാപ്ടോപ്പിൽ  സൂക്ഷിച്ചിരുന്നതായി  കണ്ടെത്തി  എന്നാണ്  വിവരം . ഇവരോട്  പരാതി  നൽകുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്  പോലീസ്.

 
നാട്ടുകാർക്ക് മുന്നിൽ  വളരെ നല്ലവനായിരുന്നു  ഈ   പാതിരി.സാരോപദേശത്തിലൂടെ  പെൺകുട്ടികളെ  അടുപ്പിക്കും. പിന്നെ കൗൺസിലിംഗിനായി  പള്ളിമുറിയിലേക്കു ക്ഷണിക്കും .  അവർ  ചെയ്താ തെറ്റുകൾ  പറയുമ്പോൾ  മനസ്സ് തുറന്നു  ഒന്ന് കുമ്പസരിച്ചാൽ എല്ലാം  ദൈവം പൊറുക്കും  എന്ന്  പറയും . അങ്ങനെ കുമ്പസാര കൂട്ടിൽ സമർത്ഥമായി  എത്തിക്കപ്പെടുന്ന  യുവതികൾ  അവരുടെ  മനസുതുതുറന്നു  അവർ ചെയ്താ സകല പാപങ്ങളും  പറ്റിയ  കൈപ്പിഴകളും പറയുന്നത്  കത്തനാർ  മൊബൈലിൽ  റിക്കാർഡ്  ചെയ്തുവെക്കും .

അതിന് ശേഷം മൊബൈലിലൂടെ ഉപദേശം തുടരും  .. ആ ബന്ധത്തെ  പ്രെണയമായി  വളർത്തും  . പിന്നീട് സംഭാഷണം  അശ്ലീലമായി മാറും ... പതിയെ അവരെ  പള്ളിമേടയിലേക്കു ക്ഷണിക്കും . വിസമ്മതിച്ചാൽ  കുമ്പസാര  രഹസ്യം പുറത്തുവിട്ടു ജീവിതം തകർക്കും എന്ന്  ഭീഷണി  മുഴക്കും  . ജീവിതം നശിക്കേമെന്നു ഭയന്ന്  നിരവധി യുവതികൾ  ഈ പാതിരിയുടെ  വലയിൽ  വീണിട്ടുണ്ട്.  


പാതിരിയുടെ  അശ്ലീല ഫോട്ടോകളും വാട്‌സ്ആപ്പ്  സന്ദേശങ്ങളും  സോഷ്യൽ മീഡിയയിൽ വൈറലായത്തോടെ  പാതിരി മുങ്ങി .  കഴിഞ്ഞദിവസം ഇയാളുടെ വീട്ടിലെത്തിയ  പെൺകുട്ടിയുടെ  സുഹൃത്തുക്കൾ  പാതിരിയുടെ  പേഴ്സണൽ ലാപ്ടോപ്പും മൊബൈൽഫോണും പിടിച്ചെടുത്തിരുന്നു.   ഇവർ  പൊലീസിന്  കൈമാറിയ  ലാപ്‌ടോപ്പിൽനിന്നാണ്  മേല്പറഞ്ഞ  തെളിവുകൾ  പൊലീസിന്  ലഭിച്ചത്.

മലങ്കര  കത്തോലിക്കാ സഭയുടെ സാമുവൽ  മാർ ഐറേനിയോസ്  എന്ന  ബിഷപ്പിനെയും  അഞ്ചു പാതിരിമാരെയും   തമിഴ്‌നാട്ടിലെ,  താമര ഭരണി അംബാസമുദ്രത്തിൽനിന്നും  മണൽ  കൊള്ള നടത്തിയതിനു  നേരത്തെ  പോലീസ്  അറസ്റ്റുചെയ്തു  റിമാന്റിലടച്ചിരുന്നു . ഇപ്പോൾ  ഇതാ  കുമ്പസാരത്തിന്റെ മറവിൽ  അനവധി സ്ത്രീകളെ  ചൂഷണം  ചെയ്തുവെന്ന   പരാതിയിൽ  ഒരു പാതിരിയും അറസ്റ്റിലായിരിക്കുന്നു .

Readers Comment

Add a Comment