Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓർത്തഡോക്സ്  സഭയുടെ   തിരുവനന്തപുരം  ഭദ്രാസനത്തിലെ  തീവെട്ടി  മെത്രാനെ  ദൈവം  ഒരിക്കൽ കൂടി  കൈവിട്ടു . ഇന്നലെ അതായതു  പത്തൊൻപതാം തീയതി നടന്ന  പാളയം പാളയം  സെന്റ് ജോർജ്   ഓർത്തഡോക്സ്  കത്തീഡ്രലിൽ  കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ   മെത്രാന്റെ  കുത്തിത്തിരുപ്പുകൊണ്ട് നടന്ന  നാലാമത്തെ ഇടവക  മാനേജിങ്  കമ്മറ്റി  തിരഞ്ഞെടുപ്പിലും  ജോർജ് തോമസിന്റെ  നേതൃത്വത്തിലുള്ള ഇടവക  ഐക്യവേദി  വന്പിച്ച  ഭൂരിപക്ഷത്തിൽ  വിജയിച്ചു .

കഴിഞ്ഞ  ഏതാനും  മാസങ്ങളായി  ഇടവക  ഐക്യവേദി എന്ന  കൂട്ടായ്മയെ  പരാജയപെടുത്തുവാൻ  മെത്രാന്റെ  റാൻമൂളിയായ   ഇടവക വികാരിയും   ചില  പള്ളിവിഴുങ്ങികളും  വീടുകൾ തോറും  കയറി ഇറങ്ങി  കുശുമ്പും  കുന്നായ്മയും  പറഞ്ഞത്  വെറുതെയായി . ഇതുമൂലം  ഐക്യവേദികൂടെ  ഭൂരിപക്ഷം  രണ്ടിരട്ടി കടന്നു  .

ഇനി ജോർജ് തോമസിന്റെ  നേതൃത്വത്തിലുള്ള  ഭരണ സമിതി  മെത്രാന്  അനഭിമതനാകാനുള്ള കാരണം  നോക്കാം ...

പാളയം, നഗരത്തിന്റെ  ഹൃദയഭാഗത്തു  സ്ഥിതിചെയ്യുന്ന  ലക്ഷങ്ങൾ  പ്രതിമാസം  വാടക  കിട്ടുന്ന  ഇടവകയുടെ അധീനതയിലുള്ള കൊമേഴ്സ്യൽ  കെട്ടിടമായ  ബസേലിയോസ് ബിൽഡിംഗിന്റെ വരവ് വിനിയോഗിയ്ക്കേണ്ട കേരള ഹൈക്കോടതി 2012 ൽ പുറപ്പെടുവിച്ച കോൺസെന്റ്  ഡെക്രീ ക്ക് വിരുദ്ധമായി ഭദ്രാസന മെത്രാപ്പോലീത്തായ്ക്ക് അനധികൃതമായി വരുമാനം വീതം വെച്ചതിനെ   ട്രസ്റ്റിയായ ജോർജ് തോമസ്   ചെയ്യുകയുണ്ടായി. മാത്രമല്ല 21-22 ലെ ഭ്രദ്രാസന വിഹിതം നിയമപ്രകാരമല്ലാതെ കൊടുക്കുന്ന തിന്നും വിസമ്മതിച്ചു. ഇതിൽ ക്ഷുഭിതനായ  ഗബ്രിയേൽ  മെത്രാൻ    മാത്യു നൈനാൻ എന്ന ഇടവക  കുപ്പായതൊഴിലാളിയെകൊണ്ട്  മുപ്പത്തിനാല്  എന്ന  ഉടായിപ്പു  ഭരണഘടനയുടെ  പവറു കാണിച്ചു . സഹോദര  സഭയുടെ പള്ളികൾ  പിടിച്ചു പറിക്കാൻ   മാത്രമല്ല   സ്വന്തം ഇടവകയെ  വരുതിയിലാക്കാനും  ഈ  മുപ്പത്തിനാല്  എന്ന ഉമ്മാക്കി ആണ്  ഉപയോഗിക്കുന്നത് . ഒരു സുപ്രഭാതത്തിൽ   ഒരു ഓൺലൈൻ പൊതുയോഗം തട്ടിക്കൂട്ടി ജനാധിപത്യ രീതിയിൽ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റി ആയ ശ്രീ ജോർജ് തോമസ്സിനെ  മെത്രാൻ പുറത്താക്കി ...

മെത്രാന്റെ  റാന്മൂളികൾ  ഇടവക  മാനേജിങ് കമ്മറ്റി അംഗങ്ങൾ  ആയിരുന്നപ്പോൾ  പ്രതിവർഷം  കോടികൾ അവിടെനിന്നു  ഇദ്ദേഹത്തിന്  അടിച്ചുകൊണ്ടുപോകാമായിരുന്നു . തീവെട്ടികൊള്ളക്ക്  കുടപിടിക്കുന്ന  പാതിരിമാരെയും ആയിരുന്നു  അവിടെ  മെത്രാൻ  നിയോഗിച്ചിരുന്നത് .. എന്നാൽ സത്യാ സന്നദ്ധനായ  കുടുംബത്തിൽ പിറന്ന  രാജ്യാന്തരതലത്തിൽ  ശ്രദ്ധേയനായ  ഒരു ബാങ്കിങ് പ്രഫഷണലായ   ജോർജ്  തോമസിനെയും  അദ്ദേഹത്തിന്റെ  സഹ  കമ്മറ്റി  അംഗങ്ങളെയും   22-23 ലെ ഇടവക തിരഞ്ഞെടുപ്പിൽ വീണ്ടും  ഇടവക  ജനങ്ങൾ  ഒന്നടങ്കം  തിരഞ്ഞെടുത്തു .. അങ്ങനെ  മെത്രാന്  ആദ്യ  കനത്ത തിരിച്ചടി കിട്ടി .


ഇടവക  ഐക്യവേദിക്കെതിരെ  സണ്ഡേസ്ക്കൂളിലെ  ചില  താറുതാങ്ങികളെയും മറ്റുചില  കളങ്കിതരെയും  ചേർത്ത്  മെത്രാൻ  പാരിഷ് മൂവ്മെന്റ് എന്ന  പേരിൽ  പുതിയ  ഒരു ഗ്രുപ്പുണ്ടാക്കി   ഐക്യവേദിക്കെതിരെ  മത്സരിപ്പിച്ചു .  പക്ഷെ എട്ടുനിലയിൽ  പൊട്ടി . മുപ്പത്തിനാലിലെ  ഉമ്മാക്കി  ഉപയോഗിച്ച് മെത്രാൻ  ഇടവക ജനങ്ങൾ തിരഞ്ഞെടുതവരെ   വീണ്ടും അയോഗ്യരായി  പ്രഖ്യാപിച്ചു .  അങ്ങനെ  ഒരു വർഷത്തിനിടെ  പാളയം പള്ളിയിൽ നടന്നത്  നാല് തിരഞ്ഞെടുപ്പാണ് .

ഐക്യവേദിയെ  എങ്ങനെയും  തോൽപ്പിക്കാൻ  അവർക്കു വോട്ടുചെയ്യാൻ സാധ്യതയുള്ള  നിരവധി വീട്ടുകാരെ  വോട്ടേഴ്സ്  ലിസ്റ്റിൽനിന്നും വികാരി  ഒഴിവാക്കി ..വീടുകൾ തോറും  നുണ പ്രചാരണങ്ങളും  സോഷ്യൽ  മീഡിയ  ക്യാമ്പയിനും  നടത്തി .

തിരഞ്ഞെടുപ്പിന്റെ അടുത്ത ദിവസങ്ങളിൽ  ഇടവക  ജനങ്ങളിൽ  ആശങ്കയും അവമതിപ്പും   ഉണ്ടാക്കുവാൻ മുൻ  ചീഫ് സെക്രട്ടറി  ജിജി  തോംസൺ  ഐ എ  എസിനു  എതിരെ  വളരെ മോശമായ  രീതിയിൽ  അദ്ദേഹത്തെ  അപകീർത്തിപ്പെടുത്തുന്ന  രീതിയിൽ  ചർച്ചകൾ  കോട്ടപ്പുരം കുട്ടപ്പൻ  എന്ന  ഭാര്യയെ  ചവിട്ടിക്കൊന്ന  ഇപ്പോൾ  മെത്രാന്മാരുടെ  സ്തുതിപാടലുമായി നടക്കുന്ന മ്ലേച്ഛന്  പണം  കൊടുത്തു നടത്തുകയുണ്ടായി . പറയാൻ ഒരു വിലാസം  പോലുമില്ലാത്ത  ചില  അധമന്മാർ  നടത്തിയ അധര  വ്യായാമം  വിശ്വാസികൾ തള്ളിക്കളഞ്ഞു  എന്ന് മാത്രമല്ല  മെത്രാന്റെ കുത്തിത്തിരുപ്പു  ഇതുവഴി ജനങ്ങൾക്ക് കൂടുതൽ  ബോധ്യമായി  അവരെ  രണ്ടിരട്ടി വോട്ടുകൾക്ക്  വിജയിപ്പിച്ചു.

തിരുവനന്തപുരത്തെ  ഒരു പല്ലുകൊഴിഞ്ഞ മധ്യ കണ്ടറാക്കിന്റെ   മകന്റെ  ബിനാമി , പ്രെസ്സിലെ ഒരു അച്ചുനിരത്തൽ തൊഴിലാളി,  യൂണിയൻ  നേതാവ് , റിസർവ് ബാങ്കിൽ  നോട്ടു  ചുമക്കാൻ  പോകുന്ന  ഒരു  തൊഴിലാളി  ഇവരെ  ഇറക്കിയാണ്  മെത്രാൻ  കുട്ടപ്പന്റെ  ചാനലിലൂടെ  അപവാദ  പ്രചരണം നടത്തിയത്.  ഇവരുടെ  കഥകൾ  ഞങ്ങൾ  ഉടൻ നൽകുന്നതാണ് .

അതിൽ രണ്ടു വിഡിയോകൾ  പണം വാങ്ങി  കുട്ടപ്പൻ പിൻവലിക്കുകയും  ചെയ്തു .

ജിജി തോംസൺ  ഐ എ  എസ്സിന്റെ  ജേഷ്ട്ട സഹോദരനാണ്  ഇടവക  ഐക്യ  വേദിക്കു  നേതൃത്വം കൊടുക്കുന്ന  ജോർജ്  തോമസ് . മാത്രമല്ല  അദ്ദേഹം  ഇന്ത്യയിലെയും  വിദേശ രാജ്യങ്ങളിലെയും  പ്രമുഖ  ബാങ്കുകളിൽ  ദീർഘകാലം  ചീഫ്  എക്സിക്റ്റീവായി  സേവനമനുഷ്ഠിച്ച  ആളുമാണ് . ഇദ്ദേഹത്തിന്റെ  അടുത്താണ്  ഈ  കുളത്തിലെ  തവളകൾ  കിടന്നു  പുളക്കുന്നതു .
 ജോർജ് തോമസ്സ്. ഇദ്ദേഹം ഇപ്പോൾ തിരു: ഭദ്രാസന കൗൺസിൽ അംഗം കൂടിയാണ് .

വളരെയേറെ  പ്രഫഷണലായ  കാര്യാ പ്രസക്തമായ  ക്യാമ്പയിനാണ്  ഇടവക  ഐക്യവേദി  നടത്തിയത്.  മെത്രാന്റെ  ശിങ്കിടികൾ  കുഴിത്തുരുമ്പും
 കുശുമ്പും  പറഞ്ഞു നടന്നപ്പോൾ  ഇടവക  ഐക്യവേദിയുടെ  നേതൃത്തത്തിൽ  ന്യൂസ്  ടാബ്ലോയിഡ്  ബുള്ളറ്റിനുകൾ ഇറക്കി  കാര്യകാരണങ്ങൾ  വിശദമാക്കി .

ഇനി രണ്ടായിരത്തി  ഇരുപത്തിമൂന്നു  ഇരുപത്തിനാലു കാലഘട്ടത്തിലെ  പാളയം ഇടവക മാനേജിങ്  കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട  ഇടവക  ഐക്യവേദി  അംഗങ്ങളെ  കാണുക .


 മാനേജിങ് കമ്മിറ്റി അംഗങ്ങളും  അവർ വിജയിച്ച  വാർഡുകളും

പാളയം - ഡോ.ഉഷ ജോർജ്, കുന്നംകുഴി - സജി ചെറിയാൻ, പട്ടം  - ജോഷ്വാ ചാക്കോ, നന്തൻകോഡ് - കെ.ജോർജ്കുട്ടി, കവടിയാർ - അലക്സ് വർഗീസ്, വഴുതക്കാട് - ബിജു തോമസ്, ജഗതി-പൂജപ്പുര-രാജു കുരിയൻ, വഞ്ചിയൂർ-പേട്ട-അഡ്വ. റെനി മാമൻ, ചാല -മണക്കാട്-പി.ഡി.മാത്യു, കുമാരപുരം-ടി.യു.വർഗീസ്, ഉള്ളൂർ-ശ്രീകാര്യം-ജോസ് മാത്യു, കേശവദാസപുരം-നാലാഞ്ചിറ -രാജു തോമസ്, അമലമുക്ക്-പേരൂർക്കട-റേച്ചൽ മാത്യു


ഇനി  ഇടവക  പാരീഷ്  മൂവേമെന്റ്  എന്ന പേരിൽ  മെത്രാൻ  രംഗത്തിറക്കിയ  സമ്പൂർണ്ണ  പരാജയം ഏറ്റുവാങ്ങിയ  സ്ഥാനാർത്ഥികൾ ആരെന്നു കാണുക .


ഇനി തോറ്റ  വാർഡ് മെമ്പർ മാർ  ആരൊക്കെ ആണ്പാ എന്ന്ള നോക്കാം .. പാളയം  - പദ്മിനി തോമസ്,  മുൻ ദേശിയ  അത്‌ലറ്റ്  ആയിരുന്നു . ഈ ഓട്ടത്തിൽ  പരാജയപെട്ടു .  കുന്നുകുഴി  - അഡ്വ. പ്രതിത മറിയം തോമസ്, പട്ടം - വത്സ ജേക്കബ്, നന്തൻകോഡ് - അഡ്വ.രോഹിത് ജോൺ  കവടിയാർ - അജിത് മാമ്മൻ, വഴുതക്കാട് - പ്രൊഫ്.ജി.വർഗീസ്, ജഗതി -പൂജപ്പുര - എ.ജെ.എം. നൈനാൻ ,  വഞ്ചിയൂർ - പെറ്റ  -ജേക്കബ്. എസ് , പുത്തൻചന്ത - മണക്കാട്- ജെഗ്ഗി  മാത്യു, കുമാരപുരം - അഡ്വ.എം.എ.ആൻഡ്രൂസ്, ഉളൂർ -ശ്രീകാര്യം-വി.സി.കുര്യാക്കോസ്, കേശവദാസപുരം - അഡ്വ മിഥുൻ ജോസഫ് ജോർജ്, പേരൂർക്കട - വി.ജെ.തോമസ്

പ്രിയ   വിശ്വാസികളെ  നമ്മുടെ  സഹോദരങ്ങളുടെ  പള്ളി  പിടിച്ചുപറിക്കൻ  സഭ  നേതൃത്വം  അലമുറയിടുമ്പോൾ  നമ്മുടെ  പള്ളികളിൽ  നമ്മുടെ  മെത്രാൻ മാർ  അവരുടെ  സ്ഥാനം  ഉറപ്പിക്കാൻ പാടുപെടുന്നതാണ്  നാം കാണുന്നത് . കുത്തിത്തിരുപ്പുകാരായ  നമ്മുടെ  മെത്രാന്മാരെ  വിശ്വാസികൾ  നമ്മുടെ  പാലികളില് കയറ്റാത്ത അവസ്ഥക്കു  നാം ഇനി  ദൃക്‌സാക്ഷികളാകും ..

അസത്യത്തിനെതിരെ  തിന്മക്കെതിരെ  വിജയം വരിച്ച  പാളയം  സൈന്റ്റ്  ജോർജ്  കത്തീഡ്രലിലെ   ഇടവക  ഐക്യവേദിയുടെ  പുതിയ  മാനേജിങ്  കമ്മറ്റി  അംഗങ്ങൾക്ക്  എല്ലാ  വിധ ആശംസകളും . 

Readers Comment

Add a Comment