Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വികാരം  മൂത്തു  വിക്രിയകൾ  ചെയ്തുകൂട്ടിയ  ബെനഡിക്ട്  ആന്റോ എന്ന  പാതിരിയാണ് ഇപ്പോൾ  സോഷ്യൽ  മീഡിയയിലെ  തരംഗം .   കുമ്പസാരത്തിലൂടെ  വിശ്വാസിനികളെ  എങ്ങനെ  വരുതിയിലാക്കാം  എന്ന് പാതിരിക്കൂട്ടത്തിനു  കാട്ടിക്കൊടുത്ത   ഓർത്തഡോക്സ്  സഭയിലെ   പഞ്ചപാണ്ഡവർ  എന്നറിയപ്പെടുന്ന  കുപ്പായതൊഴിലാളികളെപോലും   വെല്ലുന്നവനാണ്  ബെനഡിക്ട്  ആന്റോ .


കന്യാകുമാരി ജില്ലയിലെ അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാല  സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ളവർ ഫൊറാന പള്ളി ഇടവക വികാരിയായിരുന്നു  ബെനഡിക്റ്റ് ആന്റോ .കൊല്ലങ്കോടിന് അടുത്താണ് ഈ ഞരമ്പ്  പാതിരിയുടെ  വീട്.  പനച്ചുമൂഡിലെ  പള്ളിവികാരിയായിരിക്കുമ്പോൾ  പീഡന പരാതി ഉയർന്നതിനെത്തുടർന്നു  പാതിരിയെ  മറ്റൊരു ഇടവകയിലേക്കു  സ്ഥലംമാറ്റി.
കുമ്പസാരം മുതലാക്കിയാണ്  പാതിരി  സ്ത്രീകളെ  വലയിലാക്കിയിരുന്നത്  എന്ന് പോലീസ്  പറഞ്ഞു .

നാട്ടുകാർക്ക് മുന്നിൽ നന്മമരമായിരുന്നു  ഈ  ഞരമ്പ് പാതിരി .സാരോപദേശത്തിലൂടെ  പെൺകുട്ടികളെ  അടുപ്പിക്കും. പിന്നെ കൗൺസിലിംഗിനായി  പള്ളിമുറിയിലേക്കു ക്ഷണിക്കും .  അവർ  ചെയ്താ തെറ്റുകൾ  പറയുമ്പോൾ  മനസ്സ് തുറന്നു  ഒന്ന് കുമ്പസരിച്ചാൽ എല്ലാം  ദൈവം പൊറുക്കും  എന്ന്  പറയും . അങ്ങനെ കുമ്പസാര കൂട്ടിൽ സമർത്ഥമായി  എത്തിക്കപ്പെടുന്ന  യുവതികൾ  അവരുടെ  മനസുതുതുറന്നു  അവർ ചെയ്താ സകല പാപങ്ങളും  പറ്റിയ  കൈപ്പിഴകളും പറയുന്നത്  കത്തനാർ  മൊബൈലിൽ  റിക്കാർഡ്  ചെയ്തുവെക്കും .

 അതിന് ശേഷം മൊബൈലിലൂടെ ഉപദേശം തുടരും  .. ആ ബന്ധത്തെ  പ്രെണയമായി  വളർത്തും  . പിന്നീട് സംഭാഷണം  അശ്ലീലമായി മാറും ... പതിയെ അവരെ  പള്ളിമേടയിലേക്കു ക്ഷണിക്കും . വിസമ്മതിച്ചാൽ  കുമ്പസാര  രഹസ്യം പുറത്തുവിട്ടു ജീവിതം തകർക്കും എന്ന്  ഭീഷണി  മുഴക്കും  . ജീവിതം നശിക്കേമെന്നു ഭയന്ന്  നിരവധി യുവതികൾ  ഈ പാതിരിയുടെ  വലയിൽ  വീണിട്ടുണ്ട്.   പനച്ചമൂഡുകാരിയായ  ബംഗ്ലൂരുവിൽ  നസ്‌സിങ് പഠിച്ചുകൊണ്ടിരുന്ന ഒരു   വിദ്യാർത്ഥിനിയെ  പാതിരി    ദുരുപയോഗം ചെയ്തു  എന്ന പരാതി  ഉയർന്നതോടെയാണ്  ഈ പാതിരി നോട്ടപുള്ളിയയായതു.  ഇതോടെ  ഈ പാതിരിയെ  അവിടെ നിന്നും കുറച്ചകലെയുള്ള അഴകിയ മണ്ഡപത്തിലേക്ക് സ്ഥലം മാറ്റി . അവിടെയും ഈ പണികൾ തുടർന്ന്...

ഒരേസമയം തന്നെ  നിരവധി യുവതികളെ  അവർ പരസ്പരം അറിയാതെ  ഇയാൾ  ബന്ധം  തുടർന്നുവരികയായിരുന്നു .

ഒരു ലോ  കോളേജ്  വിദ്യാർത്ഥിനിയെ  വളക്കാനുള്ള ശ്രമത്തിനിടെ   യുവതിക്കയച്ച   അശ്ളീല  സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ്  പാതിരിയുടെ കള്ളത്തരങ്ങൾ എല്ലാം  പൊളിഞ്ഞത്.   ഈ വിദ്യാർത്ഥിനിയുടെ  സുഹൃത്തും  കൂട്ടുകാരും പാതിരിയെ  തപ്പി ചെല്ലുകയും     അവർ ബലമായി  ലാപ് ടോപ്പും  ഫോണും  പിടിച്ചെടുക്കുകയും  ചെയ്തു .  അതിൽ  നിന്നും  നിരവധി  യുവതികളെ  ദുരുപയോഗം ചെയ്താ വിഡിയോകളും ,  കുമ്പസാര  രഹസ്യങ്ങൾ പറയുന്ന  റിക്കോർഡുകളും .. ദൃശ്യങ്ങളും എല്ലാം  അവർക്കു ലഭിച്ചു .  . ഈ വീഡിയോ ഉപയോഗിച്ച് പല സ്ത്രീകളേയും  പാതിരി  ബ്ലാക് മെയിലിംഗിന് വിധേയമാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

താനൊരു  വികാര ജീവിയാണ്  എന്ന്  ഉമ്മറിനെപോലെ  ഈ പാതിരി യുവതികളോട് പറയുമായിരുന്നത്രെ  .  ആദ്യം കന്യാകുമാരി ജില്ലയിലെ 18 വയസുകാരിയായ വിദ്യാർത്ഥിനിയാണ്  പാതിരിക്കെതിരെ   ജില്ലാ പൊലീസ് മേധാവിക്കു  പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ  പൊലീസ് അഞ്ചോളം   വകുപ്പുകൾ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്.

അശ്ലീല ഫോട്ടോകളും വാട്‌സ്ആപ്പ്  സന്ദേശങ്ങളും  സോഷ്യൽ മീഡിയയിൽ വൈറലായത്തോടെ  പാതിരി മുങ്ങി .  കഴിഞ്ഞദിവസം ഇയാളുടെ വീട്ടിലെത്തിയ യുവാക്കളുടെ സംഘം പാതിരിയുടെ  പേഴ്സണൽ ലാപ്ടോപ്പും മൊബൈൽഫോണും പിടിച്ചെടുത്തിരുന്നു.   തന്റെ  ലാപ്ടോപ്പും  മൊബൈലും  മോഷ്ടിച്ചു  എന്ന  പാതിരിയുടെ പരാതിയിന്മേൽ   പൊലീസ് നിയമ വിദ്യാർത്ഥിയായ ഓസ്റ്റിൻ ജിനോയെ അറസ്റ്റ് ചെയ്തു. മകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ജില്ലാ പൊലീസ് മേധാവിയെ കാണാൻ എത്തിയ ഓസ്റ്റിന്റെ അമ്മയാണ് വൈദികനെ കുറിച്ചുള്ള തെളിവുകൾ പൊലീസിന് കൈമാറിയത്.  ഇതോടെ വാദി  പ്രതിയായി ...  പാതിരിയുടെ തരികിടകൾ  ഒന്നൊന്നായി  പുറത്തുംവന്നു ...

സംഗതി  നാറ്റക്കേസായതോടെ  സഭ  പാതിരിയെ തൽക്കാലത്തേക്ക്  മാറ്റിനിർത്തിയിരിക്കുകയാണ് .

നിയമവിദ്യാർത്ഥിയായ  ഓസ്റ്റിനൊപ്പം പഠിക്കുന്ന പെൺകുട്ടിക്ക് ബെനഡിക്ട് ആന്റോ രാത്രിയിൽ സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടവയിരുന്നു. ഇത്  വിലക്കുവാനാണ്   ഓസ്റ്റിനും സുഹൃത്തുക്കളും പാതിരിയുടെ  വീട്ടിൽ എത്തിയതു  . പാതിരി ഒരു  ഗിരിരാജൻ കോഴിയാണ്  എന്ന  വിവരം ലഭിച്ചതിനെത്തുടർന്നാണ് ഓസ്റ്റിൻ  സുഹൃത്തുക്കളുമായി  പാതിരിയുടെ വീട്ടിൽകയറുന്നതും  ലാപ്ടോപ്പും  മൊബൈലും  കൈക്കലാക്കുന്നതും .  

ഈ തെളിവുകൾ  വരുടെ  കൈവശം  കിട്ടിയിരുന്നില്ല എങ്കിൽ  ഇന്ന്  അവർ അഴിയെണ്ണുമായിരുന്നു.

അതോടെ  വൈദികനെതിരെയുള്ള  നിരവധി തെളിവുകൾ  ലാപ്‌ടോപ്പിൽനിന്നും  മൊബൈലില്നിന്നും  പൊലീസിന് ലഭിച്ചു  . തന്റെ മകനെ പാതിരി കള്ളക്കേസിൽ കുടുക്കിയതാണ് എന്ന് ചൂണ്ടികാണിച്ചു  ഓസ്റ്റിൻ ജിനോയുടെ  'അമ്മ   മിനി അജിത   കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ടിന്  പരാതി നൽകി.  അതോടൊപ്പം പാതിരിക്കു പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വിഡിയോകളും   പൊലീസിന് കൈമാറിയതോടെയാണ്   ഈ  വിവരങ്ങൾ  പുറംലോകം അറിഞ്ഞത് .

Readers Comment

Add a Comment