Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിറോ മലബാര്‍ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ നടത്തിയ ക്രമക്കേട് സംബന്ധിച്ച കേസുകൾ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കർദിനാൾ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് തള്ളിയയത് . കര്‍ദിനാള്‍ തുടര്‍നടപടി നേരിടണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ കര്‍ദിനാള്‍ വിചാരണയുള്‍പ്പെടെ നേരിടേണ്ടി വരും. ഏഴ് കേസുകളാണ് കര്‍ദിനാളിനെതിരെയുള്ളത്.
സിറോ മലബാര്‍ സഭ ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീം കോടതിയെ സമീപിച്ചിരിന്നത് . സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാന്‍ ശ്രമിച്ചെന്ന് കര്‍ദിനാള്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു.
ഈ കൊള്ളക്കാരൻ ബിഷപ്പിന്റെ ആനുകൂല്യങ്ങൾ പറ്റിയ ഇടതു പക്ഷ നേതാക്കൾ അദ്ദേഹത്തെ ഈ കേസിൽനിന്ന് ഊരാനുള്ള എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത് .
കര്‍ദിനാളിന് വളരെ അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. കര്‍ദിനാളിന് എതിരായ ഒരു പരാതി സര്‍ക്കാര്‍ അന്വേഷണം നടത്തി അവസാനിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയാണ് വിറ്റത് എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും അന്വേഷിക്കാമെന്ന് കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.
കർദിനാളിനോട് വിചാരണ നേരിടാൻ നിർദേശിച്ച ഉത്തരവിൽ പള്ളി ഭൂമികൾ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവിൽ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച തുടർ ഉത്തരവുകൾ സുപ്രീം കോടതി റദ്ദാക്കി. തുടർ ഉത്തരവുകളിറക്കിയ ഹൈക്കോടതി നടപടിയിൽ സുപ്രീം കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി.
അതുപോലെ കേസിൽ കക്ഷിചേരാനുള്ള അപേക്ഷകൾ സുപ്രീംകോടതി തള്ളി. പരാതിക്കാരിൽ ഒരാളായ ഷൈൻ വർഗീസും കേരള കാത്തലിക് ചർച്ച് റിഫോംസ് മൂവ്മെന്റുമായിരുന്നു അപേക്ഷ നൽകിയിരുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാളിനെതിരായ വിധിയിലെ ഭാഗങ്ങൾ റദ്ദാക്കരുതെന്നു ഷൈൻ വർഗീസിനു വേണ്ടി വി.ഗിരിയും രാകേന്ദ് ബസന്തും വാദിച്ചു. കേസ് അവസാനിപ്പിക്കാൻ നൽകിയ റിപ്പോർട്ടിനെതിരെ വിചാരണക്കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ചു.
സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും, സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഭൂമികൊള്ളയെക്കയിലും എത്രയോ വലിയ കൊള്ളയാണ് ഈ കേസിന്റെ പേരിൽ നടത്തുന്നത് . ശത കോടികളാണ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മറ്റും ഈ കേസുകളാക്കായി മുടക്കികൊണ്ടിരിക്കുന്നതു . ഇവർക്ക് ഈ പണമെല്ലാം എവിടെനിന്നാണ് . ഓർത്തഡോക്സ് സഭയുടെ കാര്യം തന്നെയെടുക്കുക . തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം കേസ് ..ഈ സഭകളുടെ കയ്യിലുള്ള പരിധിയിൽത്ത സമ്പത്താണ് എല്ലാ പ്രശ്ങ്ങളുടെയും മൂലകാരണം .
ചർച്ച ആക്ട് ബില്ല് പോലെയുള്ള നിയമങ്ങൾ പാസാക്കി ഇവരുടെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ സുതാര്യത വരുത്തിയില്ലെങ്കിൽ സാമ്പത്തിനുവേണ്ടിയുള്ള ഇവരുടെ അടിപിടികേസുകൾകൊണ്ട് ഇവിടുത്തെ കോടതികൾ വളയും .. ലോ ആൻഡ് ഓർഡർ വ്യവസ്ഥ തകരും . അതുകൊണ്ടു ഇവരുടെ സാമ്പത്തിക സോഴ്സ് അടച്ചേ മതിയാകൂ .
28.73°C








