Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രു നൂറ്റാണ്ടിലേറെയായി തുടർന്ന് വരുന്ന സഭാ തർക്കത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് രണ്ടായിരത്തി പഴിനേഴു ജൂലൈ മൂന്നിന് സുപ്രീം കോടതിയുടെ അന്തിമ വിധി വന്നു എന്ന് പറയുമ്പോഴും, പ്രശന പരിഹാരമുണ്ടായില്ല എന്ന് മാത്രമല്ല സ്ഥിതിഗതികൾ കൂടുതൽ വഷളായ സാഹചര്യത്തിലാണ് സർക്കാർ മുൻ സുപ്രീം കോടതി ജഡ്ജിയും സാമൂഹ്യ കാര്യങ്ങളിൽ നടത്തിയ സേവനങ്ങൾ കണക്കിലെടുത്തു രാജ്യം രണ്ടായിരത്തി ഏഴിൽ പദ്മഭൂഷൺ ബഹുമതി നൽകി ആദരിച്ച നിയമജ്ഞൻ ജസ്റ്റിസ് കെ ടി തോമസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച ഒരു നിയമജ്ഞരുടെ ഒരു പാനലുണ്ടാക്കി ഒരു നിയമപരിഷ്ക്കരണ കമ്മിഷനെ നിയോഗിക്കുകയും ആ കമ്മീഷൻ രണ്ടായിരത്തി പതിനേഴു ജൂലൈ മൂന്നിലെ വിധിയുടെ ചുവടുപിടിച്ചു , അപഗ്രഥിച്ചു... സുപ്രീം കോടതി വിധി അലക്ഷ്യമാകാത്തവിധത്തിൽ ഒരു കരട് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു .
ആ റിപ്പോർട്ട് സാങ്കേതികവും വെറും ഡാറ്റകൾ പരിശോധിച്ചുള്ള ഒരു സ്റ്റെമെന്റും മാത്രമായിരുന്നില്ല . ലക്ഷക്കണക്കിന് നീതിനിക്ഷേധിക്കപെട്ടവരുടെ സൈലന്റ് ഇന്നർ ക്രൈ ....നിശബ്ദമായ കരച്ചിലിനു പരിഹാരമാകാൻ പ്രാപ്തിയുള്ളതുമായിരുന്നു സർക്കാരിന് സമർപ്പിച്ച ആ റിപ്പോർട്ട് .
അതിൻപ്രകാരം തർക്കമുന്നയിക്കപ്പെടുന്ന പള്ളികളിൽ ജനഹിത പരിശോധന നടത്തുക . ഏതു വിഭാഗത്തിനാണോ ഭൂരിപക്ഷം ലഭിക്കുന്നത് അവരുടെ ഹിതം നടപ്പിലാക്കുക എന്ന നൂറുശതമാനം ജനാധിപത്യാധിഷ്ഠിതമായ, പ്രായോഗികമായ ,സുതാര്യമായ ഒരു നിർദ്ദേശമാണ് കമ്മീഷൻ മുന്നോട്ടുവെച്ചത് .
അത് തിടുക്കപ്പെട്ടു നടപ്പാക്കാൻ ഒരുങ്ങുകയല്ല സർക്കാർ ചെയ്തത് . ഒരു ജാതിപത്യ സംവിധാനത്തിൽ പാലിക്കപ്പെടേണ്ട എല്ലാ മര്യാദകളും തത്വത്തിൽ പാലിക്കപെട്ടു
സംസ്ഥാന നിയമനിർമ്മാണ വകുപ്പ് ഈ വിഷയത്തിൽ പൊതുജനാഭിപ്രായം തേടി ഒരു പബ്ലിക് റഫറണ്ടം നടത്തി . അതിൽ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പടെ പതിമൂന്നര ലക്ഷം പേർ പ്രതികരിക്കുകയും അതിൽ പന്ത്രണ്ടര ലക്ഷം പേർ നിയമ നിർമ്മാണത്തെ അനുകൂലിക്കുകയും ചെയ്തു .
ഇതോടൊപ്പം തന്നെ മുഖ്യമന്ത്രി തന്നെ ഇടപെട്ടു നിരവധി തവണ ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും ഓർത്തഡോക്സ് വിഭാഗം തങ്ങളുടെ നിലപാടിൽ കടും പിടുത്തം പിടിച്ചു ഒരിഞ്ചു മാറാതെ നിന്നതോടെ ഒരു സമവായ സാധ്യത ഇല്ലാതായി .
അതോടൊപ്പം മുഖ്യമന്ത്രി പ്രത്യേകം രൂപീകരിച്ച ഒരു എക്സ്പെർട് പാനൽ ഈ സഭാ കേസിന്റെ ചരിത്രവും നാള്വഴികളും പഠിക്കുകയും
ഈ വിധി രാജ്യത്തെ പരമോന്നത നീതിപീഠത്തെ കബളിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും അട്ടിമറിച്ചും നേടിയതാണ് എന്ന് മനസിലാക്കി . ഇനി ഒരു കലാപവുമായി വന്നാൽ അടിപടല പൂട്ടാൻ പറ്റാവുന്ന തെളിവുകൾ അവർ ശേഖരിച്ചിട്ടുണ്ട് എന്നാണ് വിവരം .
അതിൽ ഏറ്റവും പ്രധാനം യാക്കോബായ വിഭാഗത്തിന്റെ കേസ് നടത്തിയിരുന്ന മുന്ന് മെത്രാന്മാരെ സ്വാധീനിച്ചു മറുകണ്ടം ചാടിച്ചു അവരെ കൊണ്ട് ആ കേസ് ദുര്ബലമാക്കി എല്ലാ സുപ്രധാന രേഖകളും ഓർത്തഡോക്സ് പക്ഷം കൈക്കലാക്കി ... കോടതിയിൽ അവരുടെ വക്കിൽ സ്വീകരിക്കാൻ പോകുന്ന എല്ലാ ലോ പോയിന്റുകളും ഓർത്തഡോക്സ് പക്ഷം ചോർത്തിയെടുത്തു . കേസ് സുപ്രീം കോടതിയിൽ തോക്കുമെന്നുറപ്പാക്കി റായിക്കു രാമാനം ഓർത്തഡോക്സ് പക്ഷത്തേക്ക് യാക്കോബായ വിശ്വാസികൾ ഉണ്ടാക്കിയ അരമനയും അവരുടെ വസ്തുവകകളും വൈദികരും കുറെ ജനങ്ങളുമായി ഈ മെത്രാന്മാർ കൂറുമാറി .
ഇതുമൊരു മിടുക്കല്ലേ എന്ന് ചോദിച്ചേക്കാം .. തീർച്ചയായും ഇത് ഒരു മിടുക്കാണ് .. പക്ഷെ ഞങ്ങൾ ദൈവ സഭയാണ് ദൈവ നാമം മഹത്വപ്പെടാനാണ് ഞങ്ങൾ കുലംകുത്തികളെകൊണ്ട് കുതികാൽ വെട്ടിച്ചത് എന്ന് മാത്രം പറയരുത്.
വൻ പ്രതിഫലങ്ങൾ കൈപറ്റി മാതൃസഭയെ വഞ്ചിച്ചു ഓർത്തഡോക്സ് സഭയിലേക്കു കൂറുമാറി വന്ന കുലംകുത്തികൾ ഇവരാണ് ...തോമസ് മാർ അത്താനാസിയോസ് കണ്ടനാട് ഭദ്രാസനത്തിന്റെ ബിഷപ്പായിരുന്നു ഇന്നും അതായി തുടരുന്നു . ഭാവിയിൽ സഭയുടെ കാതോലിക്കാ ആക്കാമെന്നായിരുന്നു ഇദ്ദേഹത്തിന് നൽകിയിരുന്ന ഓഫർ . പക്ഷെ കാര്യം കണ്ട ശേഷം ഓർത്താടാക്സ് സഭാ ഇദ്ദേഹത്തെയും വഞ്ചിച്ചു .
ഇത് യൂഹാനോൻ മാർ മിലിത്തിയോസ് ... തൃശ്ശൂരിലുള്ള യാക്കോബായ സഭയുടെ അരമനയും വസ്തുവകകകളും കുറെ വൈദികരും ജനങ്ങളുമായി ഓർത്തഡോക്സ് പക്ഷം ഹൈജാക്ക് ചെയ്തുകൊണ്ടുപോയ മെത്രാൻ . കേസിന്റെ സകല രഹസ്യങ്ങളും കൈക്കലാക്കി ഇപ്പോഴും ഇരുന്ന അദ്ദേ ഭദ്രാസനത്തിൽ അതെ സ്ഥലത്തു ഒന്നും വയ്യാത്ത അവസ്ഥയിൽ കഴിയുന്നു .
ഇത് സക്കറിയ മാർ നിക്കോളോവോസ് ഇപ്പോൾ ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ അധിപനായി വാഴുന്നു .
യഥാർത്ഥത്തിൽ ഇവരാണ് ഇതിനു എരിഞ്ഞുനിൽകുന്ന ഈ പ്രശ്ങ്ങളുടെയെല്ലാം ശിൽപ്പികൾ . യാക്കോബായ സഭയുടെ കേസുകൾ നടത്തികൊണ്ടുപോയ ഇവരെ മൊത്തത്തിൽ ഓർത്തഡോക്സ് സഭാ ഹൈജാക്ക് ചെയ്തുകൊണ്ട് പോകാതിരിക്കുകയായിരുന്നു എങ്കിൽ ഇന്ന് വിജയം യാക്കോബായ പക്ഷത്തിനാകുമായിരുന്നു .
മറ്റൊരു നിർണ്ണായക ഘടകം ഈ കേസിനായി മുത്തൂറ്റ് എം ജി ജോർജ് ചിലവഴിച്ച കോടികലും മനോരമയുടെ നിർണ്ണായക ഇടപെടലുകളുമാണ്.
അതുപോലെ ഈ കേസുമായി ബന്ധപെട്ടു ഗുജറാത്ത് ലോബിയുടെ ഇടപെടൽ പരസ്യമാക്കാൻ പത്രസമ്മേളനം വിളിക്കുമെന്ന് പറഞ്ഞു ബറോഡയിൽനിന്നും ട്രെയിൻ മാർഗം പുറപ്പെട്ട തോമസ് മാർ അത്തനാസിയോസ് എന്ന ബിഷപ്പിനെ പുല്ലേപ്പടി ജങ്ഷനിൽ റെയിൽപാളത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും, കൊല്ലപ്പെടുന്നത്തിന്റെ തലേദിവസം ഇന്നത്തെ കത്തോലിക്കാ ആയിമാറിയ പഴയ സേവേറിയോസിന്റെയും അത്തനാസിയോസിന്റെയും ടെലഫോൺ സംഭാഷണം കേട്ട അദ്ദേഹത്തിന്റെ പരിചാരകന്റെ തിരോധാനവും എല്ലാം പുറത്തുവന്നാൽ... ആ കൊലപാതക കേസിൽ ഒന്നാം പ്രതിസ്ഥാനത്താണ് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ .... അത് തല്ക്കാലം തേയ്ച്ചു മായിച്ചു കളയാൻ ശ്രമിച്ചാലും ജീവിച്ചിരിക്കുന്ന തെളിവുകൾ ഉണ്ട് എന്ന് ഈ സ്‌പെഷ്യൽ ടീം മനസിലാക്കിയിട്ടുണ്ട് .
അതുപോലെ ഓർത്തഡോക്സ്സ സഭയുടെ കാതോലിക്കയുടെ കഴിഞ്ഞ പത്തുകൊല്ലത്തെ കള്ളപ്പണ ഇടപാടുകൾ .. പതിനാറു സ്വകാര്യ ട്രസ്റ്റുകൾ അതിലൂടെ നടത്തിയ ഹവാല ഇടപാടുകൾ എല്ലാം മുഖ്യമന്ത്രിയുടെ പക്കലുണ്ട് ...
അതുപോലെ ദുർബലമായി നിൽക്കുന്ന യാക്കോബായ സഭയെ കൂടുതൽ ദുര്ബലമാക്കാൻ , തുടരെ തുടരെ കേസുകൾ , സർക്കാരിനെതിരെ കേസുകൾ , പള്ളിപ്പിടുത്തതിന് കൊട്ടേഷൻ സംഘങ്ങൾ , മാധ്യമങ്ങൾക്കു പണം നൽകൽ , നിയമ സംവീധാനങ്ങളെയും പോലീസ് സംവീധാനങ്ങളെയും പണമുപയോഗിച്ചു സ്വാധീനിക്കൽ , എതിർക്കുന്നവരെ കൊല്ലാൻ കൊട്ടേഷൻ ...അതുപോലെ യാക്കോബായ സഭയിൽ അന്തഛിദ്രം ഉണ്ടാക്കാൻ അവരിലെ റിബലുകളെ കണ്ടുപിടിച്ചു അവർക്കു പണം നൽകി അവരെക്കൊണ്ടു കേസുകൊടുപ്പിച്ചു പ്രശ്നാണമുണ്ടാക്കൽ .. ഇതിനെല്ലാം പിന്നിൽ ഓർത്തഡോക്സ് സഭയുടെ കൈവശമുള്ള കണക്കില്ലാത്ത കള്ളപ്പണമാണ് എന്ന് വ്യക്തമായിട്ടുണ്ട്.
ഈ പരിധിയില്ലാത്ത കള്ളപണമുപയോഗിച്ചാണ് ഈ വിദ്വാൻസാക പ്രവർത്തനങ്ങൾ എല്ലാം നടത്തുന്നത് . ഇതിനായി ഫണ്ടിങ് നൽകുന്ന വിദേശ മലയാളികൾ വ്യവസായികൾ ... സ്വകാര്യ പണമിടപാട് കുഴൽ സ്ഥാപനങ്ങൾ എല്ലാം നിരീക്ഷണത്തിലാണ് .
ഓർത്തഡോക്സ് സഭയുടെ കള്ളപ്പണം പിടിച്ചെടുക്കുകയും പണം വരുന്ന സോഴ്സ് അടച്ചാൽ മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം സാധ്യമാകൂ ... അല്ലാത്തപക്ഷം ഇവർ നാട്ടുകാരെ കിടത്തി പൊറുപ്പികൂല .
പരുമലയിൽ വീഴുന്ന കോടികളുടെ കണക്കില്ലാത്ത കള്ളപ്പണം , പരുമല ആശുപത്രിയുടെ മറവിൽ നടത്തുന്ന കള്ളപ്പണയിടപാടുകൾ , സഹോദരൻ പദ്ധതിയുൾപ്പടെ വിവിധ ചാരിറ്റി പദ്ധതികളുടെ മറവിൽ നടത്തുന്ന കള്ളപ്പണയിടപാടുകൾ , സഭയുടെ ഭൂമി ആരുമറിയാതെയുള്ള വിൽപ്പന, സഭയുടെ ഒറ്റ പാൻ നമ്പർ മാത്രം ഉപയോഗിച്ചുള്ള പ്രതിവർഷം ശതകോടികളുടെ നികുതിവെട്ടിപ്പ് ... കള്ളപ്പണം നിയമന കോഴയായി വാങ്ങൽ .. മെത്രാന്മാരെ ഉപയോഗിച്ചുള്ള ഹവാല ഇടപാടുകൾ .. വിദേശ യാത്രകൾ ഉൾപ്പടെ എല്ലാം പിണറായി സർക്കാരിന്റെ പക്കൽ ഉണ്ട് .
സെക്രട്ടറിയേറ്റിന്റെ മുന്നിൽവന്നു നിന്ന് പട്ടിഷോ കാണിച്ചാൽ അടിച്ചു കുണ്ടി പൊളിക്കും എന്ന് പേടിച്ചാണ് ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിക്ഷേധം നടത്താതെ പാളയം പള്ളിയിൽ പ്രാർത്ഥന യന്ജം എന്നപേരിൽ പരിപാടി തിങ്കളാലാഴ്ച നടത്തുന്നത് .
അത് മാത്രമല്ല ഇന്ന് ഇറങ്ങുന്നത് മെത്രാന്മാരും കത്തനാര്മാരും അരിപ്രാഞ്ചികളും കയ്യിൽ പത്തു പുത്തനുള്ളവരാന് ....അവർക്കു വയിലുകൊണ്ടാൽ വാട്ടം വരും .. അടിവന്നാൽ ഓടാനുള്ള ത്രാണിപോലുമില്ല .. അടികൊള്ളിക്കാൻ പുറകെ മൊണ്ണകുഞ്ഞാടുകളെ ഇറക്കും . ഇന്ന് രാജകിയമായി വരുന്നവരാണ് ഈ പിടിച്ചുപറിയുടെയും തീവെട്ടികൊള്ളയുടെയും ഗുണഭോഗ്താക്കൾ .
പ്രാർത്ഥന യജ്ജ്‌ജം വൻ സംഭവമാക്കാൻ മാധ്യമപ്പടയെ എത്തിക്കുന്ന ദല്ലാളിനു കോടികൾ കൊടുത്തു റെഡിയാക്കിയിട്ടുണ്ട്. അതുകൊണ്ടു പാളയം പള്ളിയിൽ കുത്തിയിരുന്ന് പള്ളിപിടിച്ചു പറിച്ചു തരണേ സർക്കാരേ... അല്ലെങ്കിൽ ന്ജങ്ങൾ കാണിച്ചു തരാം എന്ന് ഭീഷണിമുഴക്കുന്നത് മാധ്യമങ്ങൾ മത്സരിച്ചു ടെലികാസ്റ്റ് ചെയ്യും . ഓർത്തഡോക്സ് മെത്രാന്മാരുടെ പ്രതിക്ഷേധത്തിൽ തലസ്ഥാനം നടുങ്ങി എന്ന് തലക്കെട്ടും കൊടുക്കും .
ഈ സത്യങ്ങൾ എല്ലാം മനസിലാക്കിയാണ് ഒരു ഓർത്തഡോക്സ് സഭാംഗമായ ഞാൻ ഈ വിഷയത്തിൽ നീതി നിക്ഷേധിക്കപെട്ട യാക്കോബായ വിശ്വാസികളോടൊപ്പം നിൽക്കുന്നത് .
അതുപോലെ എന്റെ ഓർത്തഡോക്സ് സഭക്ക് ഈ സുറിയാനി പൈതൃകം എവിടെനിന്നു വന്നു ?
നമ്മുടെ ആരാധന ക്രമവും തക്സയുമെല്ലാം അന്ധ്യോക്യൻ പൈതൃകത്തിന്റെ ധാനമല്ലേ ?
നമ്മുടെ ബിഷപ്പുമാരുടെ വേഷവിധാനങ്ങൾ , എന്തിനു പേരുപോലും ആരുടെ കടം കൊണ്ടതാണ് ?
നമ്മുടെ സെമിനാരിയിൽ കൊടുക്കുന്ന സർട്ടിഫിക്കറ്റുപോലും സെറാമ്പൂർ യൂണിവേഴ്സ്റ്റിറ്റിയുടെ അതായതു പ്രൊട്ടസ്റ്റന്റ് കരുടെയല്ലേ ? നമുക്കു സ്വന്തമെന്നു പറയാൻ ഉള്ളതെന്താണ് ?
നമ്മുടെ ഒരു മെത്രാനെങ്കിലും ധൈര്യമായി നിന്ന് ഇവിടുത്തെ നിയമ സംവിധാനത്തെ വെല്ലുവിളിക്കാൻ ധര്യമുള്ളവരുണ്ടോ .. അവരുടെ തരികിടകൾ നിര്ത്തിയാല് അവർ ആയുഷ്ക്കാലം അകത്തു കിടക്കില്ലേ ?
അതിലെല്ലാം ഉപരി അന്ധ്യോക്യ പാട്രിയാർക്കിസിനെ എതിർക്കുന്ന നിങ്ങൾ ഹൈജാക്ക് ചെയ്തുകൊണ്ടുപോയ കുളം കുത്തികളായ മൂന്നു മെത്രാന്മാർക്ക് പട്ടം കൊടുത്ത് ആരാണ് ? അന്ത്യോക്യൻ പാട്രിയാർക്കിസല്ലേ ? അത് ഉരിഞ്ഞു കളഞ്ഞു നിങ്ങളുടെ കാതോലിക്കാ അവർക്കു കൈവെപ്പു നൽകിയിട്ടുണ്ടോ ? അവർക്കു ഇപ്പോൾ ആര് നൽകിയ പറ്റാത്തമാണ് ഉള്ളത് ?
പിന്നെ എന്തിനാണ് ഈ പ്രഹസനങ്ങൾ ?
നിങ്ങൾ എല്ലാവരും ചേർന്ന് ഓർത്തഡോക്സ് സഭാ എന്ന പേര് മാറ്റി പിടിച്ചുപറി സഭാ എന്നാക്കിമാറ്റരുത് . ഈ പിടിച്ചുപറിക്കുന്ന പള്ളികൾ നമുക്ക് ബാധ്യതയാകുന്നതല്ലാതെ യാതൊരു നേട്ടവും ഉണ്ടാക്കില്ല . സഹോദരന്റെ പിടിച്ചുപറിച്ചെടുക്കുന്ന ഈ പള്ളികളിൽ ദൈവമില്ല എന്ന് ഉറപ്പിക്കുന്ന പുതുതലമുറ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ഉണ്ടാക്കിയ വിഗ്രഹങ്ങൾ എടുത്തു ആറ്റിൽ കളഞ്ഞു അവിടെ കാബറെ ഡാൻസ് ബാർ നടത്തും . അതിനുള്ള അവസരം ഉണ്ടാക്കരുത് .
അതെ സമയം നിങ്ങൾ ഭിന്നതകൾ മറന്നു ഒന്നായാൽ അതാണ് വിശ്വാസിസമൂഹത്തിനു നല്കാൻ കഴിയുന്ന ഏറ്റവും വലിയ സന്ദേശം .
ഈ നിയമനിർമ്മാണ പരിപാടി സ്വപ്ന വിഷയത്തിൽ നിന്നും ബ്രഹ്മ പുരം വിഷയത്തിൽനിന്നും രണ്ടാഴ്ച ശ്രദ്ധതിരിക്കുവാൻ കത്തിച്ചുവിട്ട വിഷയമാന് എന്ന് ചില പാണന്മാർ പാടി നടക്കുന്നുണ്ട് . നിയമ നിർമ്മാണം വരുമെന്ന് പേടിച്ചു ഓർത്തഡോക്സ് സഭയയിലെ അഭിവന്ദ്യ റാക്കറ്റുകൾ കള്ളപ്പണ ചാക്കുമായി എം എൽ എ ഹോസ്റ്റൽ ജങ്ഷനില്നിന്നും ജനറൽ ഹോസ്പിറ്റൽ ജങ്ഷനിലേക്കുള്ള യാത്രയിൽ ഇടക്കൊന്നിറങ്ങിയാൽ ഈ നിയമം ആവിയാകുമെന്നും ഒരു ശ്രുതിയുണ്ട് .
അങ്ങനെ സംഭവിക്കാതിരിക്കട്ടെ .
വില്യം ഇ ഗ്ലാഡ്സ്റ്റണിന്റെ പ്രശസ്തമായൊരു വാചകമുണ്ട് Justice delayed is justice denied
ഇഴച്ചിലിനും ഒരു പരിധിയില്ലേ .. ഒരു നൂറ്റാണ്ടിലേറെയായി വലിച്ചു നീട്ടികൊണ്ടുപോയില്ലേ . സർക്കാർ അതിനുള്ള ആർജവം കാണിച്ചാൽ അതിനു വിരാമമാകും . നീതി നടപ്പാകും .
പക്ഷെ അതിനൊരു സാധനം വേണം .. ഇച്ഛാശക്തി ..... അതുണ്ടോ എന്നതാണ് ചോദ്യം !
28.73°C








