Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:29 am
  • 15th August, 2026
  • Overcast Clouds
26.82°C26.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്നമ്മച്ചി  എന്ന് പറഞ്ഞാൽ  ആരും  ഓർക്കാൻ  ഇടയില്ല .. കുടയല്ല  വടി ഈ ഒരൊറ്റ ഡയലോഗുമതി  അന്നമ്മച്ചിയെ  ഓർമ വരാൻ .

 തന്റെ ഭർത്താവായ  തോമസിനോട്    സ്നേഹം കലർന്ന പരിഭവങ്ങളുമായി  കുടയല്ല  വടിയെന്നു ചെറുതായൊന്നു  ദേഷ്യപ്പെട്ടു പറഞ്ഞു സമൂഹമാധ്യമ വീഡിയോയിലൂടെ  വൈറൽ  താരമായി മാറിയ  കുറവിലങ്ങാട്   ഉഴവൂർ ചക്കാലപ്പടവിൽ അന്ന തോമസ് (92) വിടവാങ്ങി. ഇന്നലെ പുലർച്ചെ 4.30നു വസതിയിലായിരുന്നു അന്ത്യം. കരിങ്കുന്നം പൂക്കുമ്പേൽ കുടുംബാംഗമാണ്.

കോവിഡ് ലോക്ഡൗൺ സമയത്തു കൊച്ചുമകൾ ബിന്നി പകർത്തിയ  ഈ വിഡിയോ ലോകമെമ്പാടുമുള്ള  ലക്ഷക്കണക്കിനുപേർ കണ്ടു. മഴ പെയ്തു തോർന്ന മുറ്റത്തേക്കു നോക്കി തോമസും അന്നയും വീടിന്റെ വരാന്തയിലിരുന്നു സംസാരിക്കുന്നതായിരുന്നു  രംഗം. ‘തെങ്ങിന്റെ ചുവട്ടിൽ വളം മേടിച്ചിടണം’ എന്നായിരുന്നു   അന്നയുടെ ആവശ്യം. തേങ്ങ കുറവായതിനാൽ വളം വാങ്ങി ഇടണമെന്ന ഭാര്യയുടെ നിർദേശം പക്ഷേ കേൾവിക്കുറവുള്ള തോമസ് കേട്ടില്ല. വീണ്ടും ആവർത്തിച്ചു. ‘കുടയോ’ എന്ന തോമസിന്റെ ചോദ്യത്തിനു ‘കുടയല്ല വടി’ എന്ന അന്നയുടെ ചൂടൻ മറുപടിയാണു വൈറലായത്. സ്വാഭാവിക സംഭാഷണത്തിനിടെയാണു ബിന്നി  ഈ വിഡിയോ പകർത്തിയത്. താമസിയാതെ യുട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും  ചെയ്തു .


തോമസ്–അന്ന ദമ്പതികൾ വിവാഹത്തിന്റെ പ്ലാറ്റിനം ജൂബിലി പിന്നിട്ടിരുന്നു. തോമസിനു പ്രായം 97. ഇവരുടെ മക്കൾ ആറുപേരും യുഎസിലാണ്. അന്നയുടെ സംസ്കാരം വരുന്ന  ചൊവ്വാഴ്ചയാണ്. അപ്പോഴേക്ക്‌മെ  മക്കളെല്ലാം  എത്തുകയുളൂ ....

പ്രായത്തിന്റെ അവശതകൾ ഉണ്ടായിരുന്ന അന്ന ഏതാനും ദിവസങ്ങളായി കിടപ്പിലായിരുന്നു. തൊട്ടടുത്ത കട്ടിലിൽ തോമസും ഉണ്ടായിരുന്നു.  പക്ഷെ  അന്ന  തന്നെ  വിട്ടുപോയത്  അൽപ്പം മുൻപാണ്  തോമസ്  അറിഞ്ഞത് . ഇനി  പരിഭവപ്പെടാനും  കളിതമാശകൾ പറയാനും  തോമസിന് .....   ഒറ്റപ്പെടലിന്റെ വേദന മനസ്സിൽ ഉണ്ടെന്നു മരുമകൻ കുര്യൻ പറയുന്നു.

Readers Comment

Add a Comment