Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രമേഹം ഒരിക്കൽ ബാധിച്ചുകഴിഞ്ഞാൽ ആയുഷ്ക്കാലം പ്രമേഹരോഗിയായി തന്നെ ജീവിക്കണം എന്നാണ് നമ്മളിൽ പലരുടെയും ധാരണ . എന്നാൽ ഒരു സന്തോഷ വാർത്ത . വലിയ മരുന്നും മന്ത്രവും ഒന്നുമില്ലാതെതന്നെ നല്ല ഭക്ഷണത്തിലൂടെ നമുക്ക് പ്രമേഹം എന്ന രോഗാവസ്ഥയെ മറികടക്കാനാകും റിവേഴ്സ് ഡയബറ്റിസ് എന്ന ടെക്ക്നിക്കിലൂടെ .
ഈ കോൺസെപ്റ്റിന്റെ ഉപജ്ഞാതാവായ ലോക പ്രശസ്തനായ ഡോ. റോയ് ടൈലർ തിരുവനന്തപുരത്തെത്തുന്നു . എന്നാണെന്നല്ലേ .....ഈ വരുന്ന മാർച്ച് പതിനാലാംതീയതി ചൊവ്വഴ്ച , രാവിലെ ഒമ്പതുമണിക്ക് തിരുവനന്തപുരം പാളയത്തുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ .
നല്ല ഭക്ഷണത്തിലൂടെ പ്രമേഹം മാറ്റാൻ സാദിക്കും എന്ന് നിരന്തരം സംവദിക്കുകയും പ്രമേഹം മാറാൻ നല്ല ഭക്ഷണം എന്ന ശീർഷകത്തിൽ ഒരു പുസ്തകവും രചിച്ച പ്രമുഖ ജീവിത ശൈലീരോഗ വിദഗ്ധൻ ഡോ ശ്രീജിത്ത് എൻ കുമാർ സാരഥ്യം വഹിക്കുന്ന തിരുവനന്തപുരത്തെ ഡയബറ്റിസ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് പതിമൂന്നിന് സംഘടിപ്പിച്ചിരിക്കുന്ന ഡോക്റ്റർമാർക്കായുള്ള തുടർ വിദ്യാഭ്യാസ പദ്ധതിയിലും മാർച്ച് പതിനാലിന് പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന പ്രമേഹം അവബോധ പരിപാടിയിലും പങ്കെടുക്കുവാനാണ് ഡോ റോയ് ടൈലർ തലസ്ഥാനത്തു എത്തുന്നത് . ഈ പരിപാടിയുടെ വിശദാംശങ്ങളെക്കുറിച്ചു ഡയബറ്റിസ് കെയർ സെന്ററിന്റെ സാരഥിയും പരിപാടിയുടെ മുഖ്യ സംഘടകനുമായ ഡോ ശ്രീജിത്ത് എൻ കുമാർ ഐ ടു ഐ പ്രേക്ഷകരോട് സംസാരിക്കുന്നു .
ഡോ റോയ് ടൈലറും ഡോ ശ്രീജിത്ത് എൻ കുമാറും നയിക്കുന്ന പ്രമേഹത്തിൽനിന്നു എങ്ങനെ രക്ഷനേടാം എന്ന സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 77360 11360 എന്ന മൊബൈൽ നമ്പറിലോ , 0471 2311174 എന്ന ലാൻഡ് ലൈൻ നമ്പറിലോ വിളിച്ചു പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് . പ്രവേശനം സൗജന്യമാണ് .
അതുപോലെ ഈ പരിപാടിയിൽ നേരിട്ട് പങ്കെടുക്കുവാൻ സാധിക്കാത്തവർക്ക് മാർച്ച് പതിനാലാം തീയതി ചൊവ്വാഴ്ച രാവിലെ ഒന്പതുമണിമുതൽ നടക്കുന്ന ഈ സെമിനാര് ലൈവായി ഐ ടു ഐ ന്യൂസിന്റെ യു ട്യൂബ് , ഫെയ്‌സ് ബുക്ക് ചാനലുകളിലൂടെ കാണാവുന്നതാണ് .
അപ്പോൾ മറക്കേണ്ട മാർച്ച് പതിനാലിന് രാവിലെ ഒന്പതുമണിമുതൽ ഐ ടു ഐ ന്യൂസിൽ തത്സമയം . പ്രേമേഹത്തിൽനിന്നു എങ്ങനെ രക്ഷനേടാം...
അങ്ങനെ മടങ്ങാം ജീവിതത്തിന്റെ മധുരത്തിലേക്കു .
23.68°C








