Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ക്രിക്കറ്റ് താരങ്ങള്‍ക്ക് ലിംഗഭേദമന്യേ തുല്യ ഫീ പ്രഖ്യാപിച്ച് ബിസിസിഐ. വനിതാ താരങ്ങള്‍ക്ക് പുരുഷ താരങ്ങളെ അപേക്ഷിച്ച് വളരെ തുച്ഛമായ ഫീയാണ് നല്‍കുന്നതെന്ന ആക്ഷേപത്തിനാണ് പരിഹാരം കണ്ടിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ജെയ് ഷാ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.
ടെസ്റ്റു മത്സരങ്ങള്‍ക്ക് 15 ലക്ഷം രൂപയും ഏകദിനങ്ങള്‍ക്ക് ആറ് ലക്ഷവും ട്വന്റി20 മത്സരങ്ങള്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് ലഭിക്കുക. വിവേചനം ഇല്ലാതാക്കാനുള്ള ബിസിസിഐയുടെ ആദ്യ നടപടിയാണിതെന്നും ക്രിക്കറ്റില്‍ ലിംഗസമത്വം നടപ്പാക്കി പുതുയുഗത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും ജെയ് ഷാ പറയുന്നു. തന്റെ നിലപാടിന് പിന്തുണ നല്‍കിയ ഉന്നതാധികാര കൗണ്‍സിലിനും ജെയ് ഷാ നന്ദി അറിയിച്ചു.
23.68°C








