Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:08 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറരപതിറ്റാണ്ടിലേറെ കാലം കുളിക്കാതെ ജീവിച്ച മനുഷ്യൻ 94ാം വയസ്സിൽ അന്തരിച്ചു. ഇറാൻകാരനായ അമൗ ഹാജിയെ ‘ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ’ എന്നാണ് ലോകം വിശേഷിപ്പിച്ചിരുന്നത്. ഏകദേശം 68 വർഷമായി ഇയാൾ കുളിക്കാതെ ജീവിക്കുകയായിരുന്നു. ഇറാൻ വാർത്താ ഏജൻസി ഐആർഎൻഎയാണു മരണവിവരം പുറത്തുവിട്ടത്.

പതിറ്റാണ്ടുകൾ കുളിക്കാതെ ജീവിച്ചത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് ഇയാൾ വാദിച്ചിരുന്നു. വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. എന്നാൽ കുറച്ചുമാസങ്ങൾക്ക് മുൻപ് ഗ്രാമവാസികൾ ചേർന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ പലതവണ കുളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല. കുളിച്ചാൽ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിച്ചിരുന്നത്. ദശകങ്ങൾ കുളിക്കാതിരുന്ന് കുളിച്ചതിനു പിന്നാലെ രോഗബാധിതനായ ഹാജി ഞായറാഴ്ചയാണ് മരിച്ചത്.

ലോക മാധ്യമങ്ങളിൽ പലപ്പോഴും ഇദ്ദേഹത്തിൻറെ വിചിത്ര സ്വഭാവം വാർത്തയായിട്ടുണ്ട്. 'ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി' എന്ന ഡോക്യുമെൻററിയും വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. അതേസമയം അമൗ ഹാജിയുടെ വിചിത്ര ജീവിതം പ്രദേശ വാസികൾ എന്നും സസൂഷ്മം നിരീക്ഷിച്ചിരുന്നു. ഒരേസമയം അഞ്ച് സിഗരറ്റുകൾ വരെ വലിക്കുമായിരുന്നു ഇദ്ദേഹം എന്നാണ് പ്രദേശ വാസികൾ പറയുന്നത്. ഇദ്ദേഹത്തിൻറെ വിചിത്രമായ പെരുമാറ്റത്തിൻറെ പല പല വീഡിയോകൾ ആളുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പലതും വൈറലായി മാറിയിട്ടുമുണ്ട്.

ഇറാനിലെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാ ഗ്രാമത്തിലാണ് ഹാജി വർഷങ്ങളായി ജീവിച്ചു പോന്നിരുന്നത്. ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങളാണ് ഇത്തരമൊരു ശീലത്തിനുകാരണമെന്നാണ് റിപ്പോർട്ട്.

ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിക്കും. മണ്ണിൽ കുഴിയുണ്ടാക്കിയാണ് കഴിഞ്ഞിരുന്നത്. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോൾ അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്.

Readers Comment

Add a Comment