Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:43 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെയാണ് ഹർജി നൽകുന്നത്. സുപ്രീം കോടതി വിധി മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തെ ബാധിക്കാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകുന്നത്.


സുപ്രീം കോടതി വിധിയെ മുന്‍നിര്‍ത്തി മറ്റ് സര്‍വകലാശാല വിസിമാരുടെ നിയമനം ചോദ്യം ചെയ്ത് കൂടുതൽ ഹർജികൾ വരും ദിവസങ്ങളിൽ ഹൈക്കോടതിയില്‍ എത്താൻ സാധ്യത ഉണ്ട്. അതിനാൽ എത്രയും വേഗം പുനഃപരിശോധന ഹർജി ഫയൽ ചെയ്യണമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമ ഉപദേശം.

Readers Comment

Add a Comment