Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:21 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് നരബലി. പത്തനംതിട്ട കുഴിക്കാലയിലാണ് സംഭവം. രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് ബലി നല്‍കിയ ശേഷം മൃതദേഹങ്ങള്‍ വെട്ടിമുറിച്ച് കുഴിച്ചിടുകയായിരുന്നു.  ലോട്ടറി വില്‍പ്പനക്കാരായ കൊച്ചി സ്വദേശി പത്മം (54), കാലടി സ്വദേശിയായ റോസ്ലിന്‍ (50) എന്നിവരെയാണ് കൊലപ്പെടുത്തിയത്. കടവന്ത്രയില്‍ നിന്നും കാലടിയില്‍ നിന്നുമായാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. പത്മത്തിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. റോസ്ലിന്റെ മൃതദേഹവും ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഭഗവന്ത്, ലൈല എന്നീ ദമ്പതികളെയും ഇവര്‍ക്കു വേണ്ടി നരബലി നടത്തിയ എജന്റ് ഷാഫിയെയും പോലീസ് പിടികൂടിയിട്ടുണ്ട്. ആഭിചാരക്രിയ നടത്തുന്ന ആളാണ് ഭഗവന്ത് എന്ന് സൂചനയുണ്ട്. സാമ്പത്തിക അഭിവൃദ്ധിക്കായാണ് നരബലി നടത്തിയതെന്നാണ് വിവരം. പത്തനംതിട്ട ഇലന്തൂരിലെ വീട്ടുവളപ്പിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.

പത്മത്തെയും റോസ്ലിനെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞത്. എറണാകുളം സൗത്ത് സ്റ്റേഷനിലെ ലോട്ടറി വില്‍പനക്കാരിയായിരുന്നു പത്മം. ജൂണിലും സെപ്തംബറിലുമായാണ് കൊലപാതകം നടന്നത്.

Readers Comment

Add a Comment