Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടിയെ ആക്രമിച്ച കേസില്‍ ഗുരുതര വെളിപ്പെടുത്തൽ നടത്തിയ മുൻ ഡിജിപി ആർ . ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. നിയമോപദേശത്തന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണമെന്ന് ശ്രീലേഖയോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദിക്കും. തുടര്‍ച്ചയായി കേസിനെ ബാധിക്കുന്ന തരത്തില്‍ ശ്രീലേഖ പ്രതികരിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ശ്രീലേഖക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


കഴിഞ്ഞ ദിവസമായിരുന്നു ആര്‍ ശ്രീലേഖ ദിലീപിപിനെ പിന്തുണച്ച് യൂട്യൂബ് ചാനല്‍ വഴി രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണ്. അദ്ദേഹത്തിനെതിരെ തെളിവില്ല. പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കി. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നത്. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ല. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പോലീസുകാരന്‍ ആണ്. വിചാരണ തടവുകാരന്‍ ആയിരിക്കുമ്പോള്‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലില്‍ കഴിയുന്നതായി താന്‍ കണ്ടിട്ടുണ്ടെന്നെല്ലാം ശ്രീലേഖ വീഡിയോയില്‍ പറഞ്ഞിരുന്നു.

Readers Comment

Add a Comment