Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:08 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ദിവസം പാലക്കാട്ട് തങ്കം ആശുപത്രിയിൽ നവജാത ശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവം കെട്ടടങ്ങും മുൻപേ ഇതാ വീണ്ടും മരണം. കോങ്ങാട് ചെറപ്പറ്റ സ്വദേശിനി കാര്‍ത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവതിയുടെ മരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭിന്നശേഷിക്കാരിയായ യുവതിയാണ് കാർത്തിക.

എന്നാൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ മരണം നടന്നതായാണ് ലഭിക്കുന്ന വിവരം. മരണം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്നും വളരെ വൈകിയാണ് അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. കാലിലെ ശസ്ത്രക്രിയയ്ക്കായാണ് കാര്‍ത്തികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിച്ച കാര്‍ത്തികയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മരണ വിവരം ഒളിപ്പിച്ചുവെന്നും ആരോപിച്ചാണ് കാര്‍ത്തികയുടെ കുടുംബം പറയുന്നത്. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.  

ചെറുപ്പത്തില്‍ പോളിയോ ബാധിച്ച യുവതിയ്ക്ക് കാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാനാവുമെന്ന് തങ്കം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാര്‍ത്തികയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി. ഇതനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ യുവതി മരണമടയുകയായിരുന്നു.  അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അനുമതിയില്ലാതെ ട്യൂബിറക്കിയെന്ന് കുടുംബം ആരോപിച്ചു. യാതൊരു പ്രശ്നവുമില്ലാതെ ശസ്ത്രക്രിയയ്ക്ക് വിധേയായ ആള്‍ മരിച്ചത് ചികിത്സയിലെ പിഴവാണ്. സത്യം തങ്ങള്‍ക്ക് അറിയണമെന്നും, നീതിക്കായി നിയമപരമായി മുന്നോട്ട് പോവുമെന്നും ബന്ധുക്കള്‍ പറഞ്ഞു.  

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തോടെ ആശുപത്രി അധികൃതര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. സംഭവത്തില്‍ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചത് വലിയ വിവാദമായി മാറിയിരുന്നു. അതിനിടെയാണ് തൊട്ടടുത്ത ദിവസം ഇവിടെ വീണ്ടും ചികിത്സയ്ക്കിടെ മരണം റിപ്പോർട്ട് ചെയ്തത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്നു ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് എടുത്തിരുന്നു.

Readers Comment

Add a Comment