Breaking News
- ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ലെന്നത് ആശങ്ക സൃഷ്കിക്കുകയാണ്. ഈ സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം.
Your Comment Added Successfully!

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു. സംഭവത്തില്‍ ഒഡീഷ സ്വദേശികളായ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെയാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വടക്കാട് മേഖലയില്‍ ബുധനാഴ്ചയാണ് ക്രൂരകൃത്യം നടന്നത്. യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കോപാകുലരായ നാട്ടുകാര്‍ സ്വകാര്യ ചെമ്മീന്‍ കെട്ട് തകര്‍ത്തു.
ജോലിക്കായി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഇവരെ വൈകീട്ടും കാണാതായതിനെ തുടര്‍ന്ന് ഭർത്താവ് രാമേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വടക്കാട് നിന്ന് പാതി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവതി ജോലി ചെയ്തിരുന്ന സ്ഥലത്തെ ജോലിക്കാരാണ് അറസ്റ്റിലായ ആറ് പേരും.
കൂട്ടബലാത്സംഗത്തിന് ശേഷം സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് നിഗമനം. സംഭവത്തില്‍ ചെമ്മീന്‍ ഫാമിലെ ആറ് മറുനാടന്‍ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നുമായിരുന്നു രാമേശ്വരം എസ്.പി. ഇ. കാര്‍ത്തിക്കിന്റെ പ്രതികരണം.
യുവതിയുടെ കൊലപാതകത്തിൽ വൻപ്രതിഷേധമാണ് ഉയർന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ആശുപത്രിക്ക് പുറത്തുതടിച്ചുകൂടിയ ജനക്കൂട്ടം നിലപാടെടുത്തു. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുൻപു തന്നെ നാട്ടുകാർ ആറുപ്രതികളെയും കൈകാര്യം ചെയ്തുവെന്നാണ് വിവരം.