Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വര്‍ഷം തടവ് . കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.
കിരൺ കുമാർ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. നിറ കണ്ണുകളോടെയാണ് വിസ്മയയുടെ രക്ഷിതാക്കൾ ഈ വിധി കേട്ടത്. ഇന്നലെ, കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് വിധിച്ചത്. നേരത്തെ സുപ്രീംകോടതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്നലെ കുറ്റക്കാരനെന്ന് വിധിച്ചതോടെ കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. 2021 ജൂണ്‍ 21 നാണ് ഭര്‍തൃവീട്ടില്‍ വിസ്മയ ആത്മഹത്യ ചെയ്തത്. ആഡംബര കാറും 100 പവനോളം സ്വര്‍ണ്ണവും വസ്തുവും സ്ത്രീധനമായി നല്‍കിയിട്ടും ഇഷ്ടപ്പെട്ട വാഹനം കിട്ടിയില്ല എന്ന് പറഞ്ഞാണ് വിസ്മയയെ കിരണ്‍ കുമാര്‍ ഉപദ്രവിച്ചത്. ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയ വലിയ പീഡനങ്ങൾ വിധേയയായിരുന്നു. ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച സ്ത്രീധന പ്രശ്നം കൂടി ആയിരുന്നു ഇത്. സംഭവം നടന്നതിന് പിന്നാലെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പോരുവഴി സ്വദേശി കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ അറസ്റ്റ്.
സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിസ്മയുടെ ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും രേഖകളാക്കിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. 42 സാക്ഷികളെയും 120 രേഖകളും 12 മുതലകളും മുന്‍നിര്‍ത്തിയായിരുന്നു വിചാരണ. അതേസമയം, വിസ്മയ മരിച്ച് ഒരു വര്‍ഷം തികയും മുമ്പാണ് കേസിലെ വിധി വരുന്നത്.